ലീഗിൽ പുതിയ പോര്; ധൂർത്തിനെതിരെ ഖുർആൻ വചനം ഉദ്ധരിച്ച് കെ.എം. ഷാജിക്കെതിരെ പരോക്ഷ വിമർശനവുമായി നൂറുബിന റഷീദ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മന്ത്രി കെ എം ഷാജിക്കെതിരെ ഒളിയമ്പുമായി വനിതാ ലീഗ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്. താന്‍ ലാവിഷായി ജീവിക്കുന്നയാളാണെന്നുള്ള മന്ത്രി കെ എം ഷാജിയുടെ പരാമര്‍ശത്തിലാണ് നൂര്‍ബിനയുടെ പരോക്ഷ വിമര്‍ശനം.’തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു, പിശാച് തന്റെ രക്ഷിതാവിനോട് ഏറ്റവും നന്ദികെട്ടവനുമാകുന്നു’, എന്ന ഖുര്‍ ആനിലെ വചനമാണ് അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.സ്വകാര്യ ആഡംബര കാര്‍ ഉപയോഗിച്ചതു സംബന്ധിച്ച് ഉയർന്ന വിവാദത്തിൽ ന്യായീകരണവുമായി മന്ത്രി കെ എം ഷാജി രംഗത്തെത്തിയിരുന്നു. മന്ത്രിയായതിനാല്‍ പരിമിതിയുണ്ട്. സുഖമായി നല്ല വണ്ടിയില്‍ യാത്ര ചെയ്തിരുന്നയാളാണ്. അത്യാവശ്യം ലാവിഷായാണ് ജീവിക്കുന്നത്. മന്ത്രിയായപ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി.

ആരോപണങ്ങള്‍ വരും, ആക്ഷേപം വരും. പക്ഷേ മന്ത്രിമാകുമ്പോഴും കെ എം ഷാജി എന്ന വ്യക്തിക്ക് വ്യക്തിത്വവും ജീവിതവുമുണ്ടെന്നുമായിരുന്നു ഷാജി ഇന്ന് പറഞ്ഞത്.മന്ത്രിക്ക് സ്വകാര്യവാഹനം ഉപയോഗിക്കാമെന്ന ഉത്തരവ് ഉണ്ടെന്ന് പറഞ്ഞായിരുന്നു റേഞ്ച് റോവര്‍ ഉപയോഗിച്ചതിനെ കെ എം ഷാജി ന്യായീകരിച്ചത്. ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നാണ് നിയമം എന്നും എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം എന്നതുകൊണ്ട് അതില്‍ യാത്ര ചെയ്യുന്ന എല്ലാവരും മന്ത്രിമാരാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ സര്‍ക്കാര്‍ വാഹനത്തിലോ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത വാഹനത്തിലോ മാത്രമാണ് സര്‍ക്കാരിന്റെ ബോര്‍ഡ് വെയ്ക്കാന്‍ ചട്ടപ്രകാരം അനുമതിയുള്ളത്. സ്വകാര്യ വാഹനത്തില്‍ ബോര്‍ഡ് വെയ്ക്കണമെങ്കില്‍ പൊതുഭരണ വകുപ്പിന്റെ പ്രത്യേക ഉത്തരവ് നിര്‍ബന്ധമാണ്. ഇത് സംബന്ധിച്ച് 2015 ലെ വിജ്ഞാപനം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചര്‍ച്ച വിജയം; നാളെ മുതല്‍ പ്രഖ്യാപിച്ചിരുന്ന ബാങ്ക് സമരം പിന്‍വലിച്ചു

0
ന്യൂഡല്‍ഹി: നാളെ മുതല്‍ മൂന്ന് ദിവസം പ്രഖ്യാപിച്ചിരുന്ന ബാങ്ക് സമരം പിന്‍വലിച്ചു....

​കെ.സി. വേണുഗോപാലിനെതിരെ സൈബർ ആക്രമണം നടത്തിയ സംഭവം;അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു

0
കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരായ സൈബര്‍...

പ്രതിഷേധങ്ങൾക്കൊടുവിൽ സിജെപി നേതാവ് അശുതോഷ് റാങ്കയെ അസം പോലീസ് വിട്ടയച്ചു

0
ഗുവാഹത്തി: സിജെപി നേതാവ് അശുതോഷ് റാങ്കയെ അസം പോലീസ് വിട്ടയച്ചു. ഗുവാഹത്തിയിൽ...

വോട്ടർ പട്ടിക പരിഷ്കരണ വിവാദം പുകയുന്നു; ഇസി നിലപാട് തള്ളി പ്രതിപക്ഷം രംഗത്ത്, ഡൽഹിയിൽ...

0
ന്യൂഡൽഹി: എസ് ഐ ആറിലും മറ്റ് സുപ്രധാനവിഷയങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകളിൽ...