വസ്ത്രത്തിൽ പുരുഷബീജത്തിന്റെ സാന്നിധ്യം ; നടി ആകംക്ഷ ദുബേയുടെ മരണത്തിൽ വഴിത്തിരിവ്

For full experience, Download our mobile application:
Get it on Google Play

വാരാണസി: നഗരത്തിലെ ഹോട്ടലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ഭോജ്പുരി നടി ആകാംക്ഷ ദുബേയുടെ മരണത്തിൽ വഴിത്തിരിവ്. ഫോറൻസിക് പരിശോധനയിൽ നടിയുടെ അടിവസ്ത്രത്തിൽനിന്ന് പുരുഷബീജം കണ്ടെത്തയതായി പോലീസ് വെളിപ്പെടുത്തി. നേരത്തെ മരണം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പോലീസ്. നടിയുടെ അമ്മ മധു ദുബേയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. മരണത്തിന് പിന്നാലെ, ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കാമുകൻ സമർ സിങ്ങിനെയും സഹോദരൻ സഞ്ജയ്‌യെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ഇവർ ജയിലിലാണ്. ഇരുവരും മകളെ ശാരീരികമായി ആക്രമിച്ചതായി നടിയുടെ മാതാവ് ആരോപിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വസ്ത്രങ്ങൾ, തുണികൾ തുടങ്ങിയവ പാതോളജിക്കൽ ഫോറൻസിക് പരിശോധനകൾക്കായി അയയ്ക്കുകയായിരുന്നു. കേസിൽ പ്രതിപ്പട്ടികയിലുള്ള സമർ സിങ്, സഞ്ജയ് സിങ്, സന്ദീപ് സിങ്, അരുൺ പാണ്ഡെ എന്നിവരുടെ ഡിഎൻഎ സാമ്പിളുകൾ പോലീസ് ശേഖരിക്കുമെന്ന് വരുണ സോൺ ഡിസിപി അമിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി കോടതിയുടെ അനുമതി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമാ ഷൂട്ടിങ്ങിനായി വാരാണസിയിലെത്തിയ ആകാംക്ഷയെ മാർച്ച് 26നാണ് ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നത്. ലൈക് ഹൂം മൈം നലൈക് നഹീ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് അവർ വാരാണസിയിലെത്തിയിരുന്നത്. ഹോട്ടൽ സോമേന്ദ്ര റസിഡൻസിയിലായിരുന്നു താമസം. രാവിലെ ഷൂട്ടിങ്ങിനായി വിളിച്ചുണർത്താൻ മേക്കപ്പ് ആർടിസ്റ്റ് മുറിയിലെത്തിയപ്പോഴാണ് അവരെ മരിച്ച നിലയിൽ കാണുന്നത്. മരണത്തിന് തൊട്ടുമുമ്പ് ഇവർ കണ്ണീരണിഞ്ഞ് ഇൻസ്റ്റഗ്രാം ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

തലേന്ന് ഒരു ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോയും പങ്കുവച്ചിരുന്നു. അർധരാത്രി ഒന്നരയ്ക്കാണ് ഇവർ സന്ദീപ് സിങ്ങിനൊപ്പം ഹോട്ടലിലെത്തിയിരുന്നത്. 17 മിനിറ്റ് നേരം സന്ദീപ് ആകാംക്ഷയുടെ മുറിയിൽ ചെലവഴിച്ചു എന്നായിരുന്നു കണ്ടെത്തൽ. ഉത്തർപ്രദേശിലെ മിർസാപൂർ സ്വദേശിയാണ് 26കാരിയായ ആകാംക്ഷ. ഖസം പൈദാ കർനേ വാലെ കി 2, മുജ്‌സെ ഷാദി കരോഗി, വീരോൻ കെ വീർ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...