ഹൈദരാബാദ് : സ്പൈസ്ജെറ്റ് വിമാനത്തില്‍ ജീവനക്കാരിയോട് മോശമായി പെരുമാറിയ യാത്രക്കാരന്‍ അറസ്റ്റില്‍. സ്പൈസ്ജെറ്റ് സെക്യൂരിറ്റി ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് അബ്സര്‍ ആലം എന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലേക്കുള്ള ഹൈദരാബാദ് സ്‌പൈസ് ജെറ്റ് വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരനെതിരെ സെഷന്‍ 354 പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. യാത്രക്കാരിലൊരാള്‍ ക്യാബിന്‍ ക്രൂവിനോട് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യാത്രക്കാരിലൊരാള്‍ ക്യാബിന്‍ ക്രൂവിനെ ശല്യം ചെയ്തെന്നും തുടര്‍ന്ന് സഹയാത്രികനും ഇയാളും ബോര്‍ഡില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് രണ്ട് യാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
ഡല്‍ഹി ജാമിയ നഗര്‍ സ്വദേശിയായ അബ്‌സര്‍ ആലം എന്ന യാത്രക്കാരന്‍ കുടുംബത്തോടൊപ്പം ഹൈദരാബാദിലേക്ക് പോവുകയായിരുന്നു. ടേക്ക് ഓഫിനിടെ ഒരു വനിതാ ക്രൂ അംഗത്തോട് ആലം മോശമായി പെരുമാറി. തുടര്‍ന്ന് ആലമിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
2023 ജനുവരി 23-ന്, സ്‌പൈസ്‌ജെറ്റ് എസ്ജി 8133 (ഡല്‍ഹി-ഹൈദരാബാദ്) വിമാനം ഷെഡ്യൂള്‍ ചെയ്തിരുന്നു. ഡല്‍ഹിയില്‍ ബോര്‍ഡിംഗ് സമയത്ത് ഒരു യാത്രക്കാരന്‍ മോശമായും അനുചിതമായും പെരുമാറുകയും ക്യാബിന്‍ ക്രൂവിനെ ശല്യപ്പെടുത്തുകയും ചെയ്തു. ജീവനക്കാര്‍ ഇക്കാര്യം പിഐസിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അറിയിച്ചു. തുടര്‍ന്ന് യാത്രക്കാരനെയും അദ്ദേഹത്തിന്‍റെ സഹയാത്രികനെയും ഇറക്കി സുരക്ഷാ സംഘത്തിന് കൈമാറി സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]