കൊച്ചി : ബിഡിജെഎസില്‍ നിന്നും പുറത്താക്കിയ സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി ഉത്തരവിറക്കിയത്.
മൈക്രോഫിനാന്‍സ് ഇടപാടുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനുമായി ഇടഞ്ഞതിനെത്തുടര്‍ന്ന് സുഭാഷ് വാസുവിനെ പുറത്താക്കാന്‍ ബിഡിജെഎസ് ബിജെപിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഗോപകുമാറിന്റെ പേരാണ് പാര്‍ട്ടി പകരം നിര്‍ദേശിച്ചിട്ടുള്ളത്.