പാലക്കാട് : മോഷ്ടിച്ച ബൈക്കില്‍ കറങ്ങിയ പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പോലീസ്. അമ്പതോളം കേസില്‍ പ്രതിയായ ആലപ്പുഴ തുറവൂര്‍ സ്വദേശി വിഷ്ണു ശ്രീകുമാറിനെയാണ് പോലീസ് പിടികൂടിയത്. ഒരാഴ്ച മുന്‍പ് ആലുവയിലെ ബൈക്ക് ഷോറൂമില്‍ നിന്നും ആഡംബര ബൈക്ക് ടെസ്റ്റ് ഡ്രൈവിനെന്ന് പറഞ്ഞ് ഓടിക്കാന്‍ വാങ്ങി ഈ ബൈക്കുമായി ഇയാള്‍ മുങ്ങിയിരുന്നു. ബൈക്കിന്‍റെ നമ്പര്‍പ്ലേറ്റ് വ്യാജമായി വെച്ച ശേഷം തൃശ്ശൂര്‍, ഷൊര്‍ണൂര്‍ വഴിചെര്‍പ്പുളശ്ശേരിയിലെത്തിയശേഷം വീട്ടമ്മയുടെ മാല പൊട്ടിച്ചിരുന്നു ഇയാള്‍.
ചൊവ്വാഴ്ച ഉച്ചയോടെ ഇയാള്‍ വാണിയമ്പാറ വഴി ആലത്തൂര്‍ ഭാഗത്തേക്ക് വരുന്നതായി പോലീസിന് വിവരം കിട്ടി. വടക്കഞ്ചേരി പോലീസിനെ വെട്ടിച്ച് ആലത്തൂര്‍ ഭാഗത്തേക്ക് പോയി. ആലത്തൂര്‍ പോലീസിന് പിടികൊടുക്കാതെ മലമല്‍മുക്ക് വഴി തിരിഞ്ഞ് വെങ്ങന്നൂര്‍ പാതയിലൂടെ മാരാക്കാവ് ഭാഗത്തേക്ക് പോയി. ചിതലി വഴി ദേശീയപാതയില്‍ എത്തിയതോടെ കുഴല്‍മന്ദം പോലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കി. നൊച്ചുള്ളി ഭാഗത്തേക്ക് കടന്നു. നൊച്ചുള്ളി പാലത്തില്‍വെച്ച് പോലീസിന്‍റെ വണ്ടിയില്‍ ഇടിച്ച ശേഷം ഇയാള്‍ പരുത്തിപ്പുള്ളി ഭാഗത്തേക്ക് പോയി. എന്നാല്‍ പോലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ ഇയാള്‍ ഇതോടെ ബൈക്ക് ഉപേക്ഷിച്ചു. പിന്നാലെ എത്തിയ പോലീസ് ഇയാളെ ഓടിച്ച് വളഞ്ഞ് പിടിക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ – ലോകമെങ്ങും കാണട്ടെ നിങ്ങളുടെ പരസ്യം
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.