ഇടുക്കി : ഉപ്പുതറയില്‍ പോലീസിനെതിരെ വ്യാജ വാറ്റുകാരുടെ ആക്രമണം. വാക്കത്തി കൊണ്ട് വെട്ടേറ്റ രണ്ട് പോലീസുകാര്‍ക്ക് സാരമായ പരുക്കേറ്റു. ഒരു പോലീസുകാരന്റെ വിരല്‍ അറ്റുപോകുന്ന നിലയിലാണ്. നിരപ്പേക്കട ജെയിംസിന്റെ വീട്ടില്‍ വ്യാജ വാറ്റ് നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വാറ്റ് നടത്തിയിരുന്ന ജെയിംസിനെയും ഭാര്യ ബിന്‍സിയെയും പോലീസ് അറസ്റ്റ് ചെയ്തു.
ഉപ്പുതറയില്‍ പോലീസിനെതിരെ വ്യാജ വാറ്റുകാരുടെ ആക്രമണം
RECENT NEWS
Advertisment