ആത്മീയ ഗുരുവും യോഗ പരിശീലകനുമായ പത്മശ്രീ ബാബ ശിവാനന്ദ് 128-ാം വയസ്സില്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പ്രശസ്ത ആത്മീയ ഗുരുവും യോഗ പരിശീലകനുമായ പത്മശ്രീ അവാര്‍ഡ് ജേതാവായ ബാബ ശിവാനന്ദ് ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് വാരണാസിയില്‍ അന്തരിച്ചു. ബാബയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. 128 വയസായിരുന്നു. യോഗ പരിശീലകനും കാശി സ്വദേശിയുമായ ശിവാനന്ദ് ബാബാജിയുടെ വിയോഗത്തെക്കുറിച്ച് കേള്‍ക്കുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. യോഗയ്ക്കും സാധനയ്ക്കും വേണ്ടി സമര്‍പ്പിച്ച് അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തെ എല്ലാ തലമുറയ്ക്കും പ്രചോദനമാണ്. ശിവാനന്ദ് ബാബയുടെ വേര്‍പാട് നമുക്കെല്ലാവര്‍ക്കും നികത്താനാകാത്ത നഷ്ടമാണ്. അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

ഏപ്രില്‍ 30നാണ് ആരോഗ്യപ്രശ്‌നങ്ങളോടെ ബിഎച്ച്യു ആശുപത്രിയില്‍ ബാബ ശിവാനന്ദിനെ പ്രവേശിപ്പിച്ചത്. യോഗയിലൂടെ സമൂഹത്തിന് നല്‍കിയ അസാധാരണ സംഭാവനകള്‍ക്ക് 2022ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്നത്തെ ബംഗ്ലാദേശിലെ സില്‍ഹെറ്റ് ജില്ലയിലാണ് 1896 ഓഗസ്റ്റ് 8ന് ബാബ ശിവാനന്ദ് ജനിച്ചത്. പട്ടിണി മൂലം മാതാപിതാക്കള്‍ മരിച്ചതിനെത്തുടര്‍ന്ന് ആറാം വയസില്‍ അനാഥനായ അദ്ദേഹത്തെ ഓംകാര്‍നന്ദ് ഏറ്റെടുക്കുകയും ആത്മീയ ഗുരുവായി മാറുകയും ചെയ്തു. യോഗ, സന്യാസ മേഖലകളില്‍ ഓംകാര്‍നന്ദ് അദ്ദേഹത്തിന് വഴികാട്ടുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം ; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും

0
തിരുവനന്തപുരം : പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ...

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന്...

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...