കൊല്ലം : നവകേരള സദസിന്‍റെ നടത്തിപ്പിനായുള്ള സ്പോൺസർഷിപ്പ് തുകയിൽ നിന്ന് മിച്ചം വന്ന 2,30,000 രൂപ ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് നൽകി ധനമന്ത്രി കെ എൻ ബാലഗോപാൽ. പത്തനാപുരത്തെ ഗാന്ധിഭവൻ, സ്നേഹതീരം എന്നീ സ്ഥാപന പ്രതിനിധികൾക്ക് തുല്യമായാണ് പണം വീതിച്ച് നൽകിയത്. പത്തനാപുരം താലൂക്ക് ആശുപത്രിയുടെ തറക്കല്ലിടൽ ചടങ്ങിനിടെയാണ് പണം കൈമാറിയത്. അതേസമയം, നവകേരള സദസിന് ശേഷമുള്ള മുഖാമുഖം പരിപാടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചിരുന്നു.
നവകേരള സദസിനുള്ള സ്പോൺസർഷിപ്പ്, 2,30,000 രൂപ മിച്ചം വന്നു ; വീതിച്ച് നൽകി മന്ത്രി, ഒരുപാട് പേർക്ക് സഹായമാകും
RECENT NEWS
Advertisment