തമ്പാനൂരിൽ വൻ കഞ്ചാവ് വേട്ട ; നാലംഗ സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ തിരക്കിലാണ് തലസ്ഥാന നഗരം. ഭക്ത ലക്ഷങ്ങൾക്ക് സൗകര്യമൊരുക്കാനുള്ള തിരക്കിലാണ് പോലീസ് അടക്കമുള്ള എല്ലാവരും. അതിനിടയിൽ ഈ തിരക്ക് മുതലെടുക്കാനും പലരും ശ്രമിക്കാറുണ്ട്. ലഹരി മാഫിയയാകട്ടെ തിരക്കുള്ളതിനാൽ പരിശോധനയില്ലാതെ സാധനം കടത്താനുള്ള കുതന്ത്രങ്ങളാണ് മെനയാറുള്ളത്. അത്തരത്തിലുള്ള ലഹരി മാഫിയയിലെ നാലംഗ സംഘം പിടിയിലായെന്നതാണ് തലസ്ഥാനത്ത് നിന്നും ഇന്ന് പുറത്തുവന്നത്.

തമ്പാനൂരിലാണ് വൻ കഞ്ചാവ് വേട്ട നടന്നത്. റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് 30 കിലോ കഞ്ചാവുമായി 4 പേരാണ് പിടിയിലായത്. കാട്ടാക്കട സ്വദേശി ബാലു, പൂജപ്പുര സ്വദേശി റെജി, ഒറീസ സ്വദേശികളായ പത്മചരൺ, ദിവേശ് സംഘ് എന്നിവരാണ് പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡാണ് ഈ സംഘത്തെ പിടികൂടിയത്. കന്യാകുമാരി സ്പെഷ്യൽ ട്രയിനിലാണ് ഇവർ കഞ്ചാവ് കൊണ്ടു വന്നത്. പൊങ്കാലയുടെ തിരക്കിനിടയിൽ രക്ഷപ്പെടാം എന്ന് കരുതിയാണ് പ്രതികൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...