കൊച്ചി : കുട്ടികൾക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നൽകണം. ദിവസേന ചെറിയ അളവിൽ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്. നെയ്യിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. കുട്ടികളിലെ മലബന്ധം അകറ്റാൻ നെയ്യ് സഹായകമാണ്.
ദിവസവും ഒരു സ്പൂൺ നെയ്യ് നൽകുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകൾ രോഗങ്ങളെ തടയും. ഗ്യാസ്, അസിഡിറ്റി തുടങ്ങി കുട്ടികളിലെ എല്ലാത്തരം ദഹന പ്രശ്നങ്ങൾക്കും നെയ്യ് ഉത്തമ പരിഹാരമാണ്. എല്ലിന്‍റെയും പല്ലിന്‍റെയും വളർച്ചയ്‌ക്കും ബലം ലഭിക്കാനും ഉത്തമമാണ് നെയ്യ്. ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ കലവറയായ നെയ്യ്, ഞരമ്പുകൾക്കും തലച്ചോറിനും വലിയ ഗുണം നൽകുന്നു.
ഈ ഫാറ്റി ആസിഡുകളുടെ അഭാവം ഡിമെൻഷ്യ, അൽഷിമേഴ്സ് തുടങ്ങിയ മസ്തിഷ്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കുട്ടികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നെയ്യ് ഉൾപ്പെടുത്തുന്നത് ശീലമാക്കുക. ശക്തമായ ആന്റി വൈറൽ, ആന്റിഫംഗൽ ഗുണങ്ങൾ പിന്തുണയ്ക്കുന്ന നെയ്യ്, ചുമ, ജലദോഷം തുടങ്ങിയ അണുബാധകൾക്കെതിരെ കുട്ടികളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.