ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ കായിക പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. 4 താരങ്ങളാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌ക്കാരത്തിന് അർഹരായത്. മനു ഭാക്കര്‍, ഡി ഗുകേഷ്, ഹര്‍മന്‍പ്രീത് സിംഗ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കാണ് ഈ പുരസ്ക്കാരം ലഭിച്ചത്. കേന്ദ്ര ഇടപെടലിനെത്തുടർന്നാണ് 4 പേർക്കും പുരസ്ക്കാരം നൽകാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. മലയാളി താരം സജൻ പ്രകാശ് അർജുന പുരസ്‌കാരത്തിന് അർഹനായി. 17 പാരാലിംപിക് താരങ്ങള്‍ അടക്കമുള്ളവരാണ് അർജുന അവാർഡിന് അർഹരായത്. പരിശീലക രംഗത്തെ മികവിന് മലയാളി ബാഡ്മിന്‍റൺ പരിശീലകൻ എസ് മുരളീധരൻ ദ്രോണാചാര്യ പുരസ്‌ക്കാരത്തിന് അർഹനായി. പുരസ്‌ക്കാരവിതരണം നടക്കുന്നത് ജനുവരി 17ന് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിലാണ്.
അർജുന അവാർഡ് നേടിയ താരങ്ങൾ
സജൻ പ്രകാശ് (നീന്തൽ), ജ്യോതി യാരാജി (അത്‍ലറ്റിക്സ്), അന്നു റാണി (അത്‍ലറ്റിക്സ്), നിതു (ബോക്സിങ്), സവീതി (ബോക്സിങ്), വന്തിക അഗർവാൾ (ചെസ്), സലിമ ടെറ്റെ (ഹോക്കി), അഭിഷേക് (ഹോക്കി), സഞ്ജയ് (ഹോക്കി), ഹർമൻപ്രീത് സിങ് (ഹോക്കി), സുഖ്ജീത് സിങ് (ഹോക്കി), രാകേഷ് കുമാർ (പാര– ആർച്ചറി), പ്രീതിപാൽ (പാര– അത്‍ലറ്റിക്സ്), ജീവൻജി ദീപ്തി (പാര– അത്‍ലറ്റിക്സ്), അജിത് സിങ് (പാര– അത്‍ലറ്റിക്സ്), സച്ചിൻ സർജറാവു (പാര– അത്‍ലറ്റിക്സ്), ധരംബിർ (പാര– അത്‍ലറ്റിക്സ്), പ്രണവ് സൂർമ (പാര– അത്‍ലറ്റിക്സ്), ഹോക്കട്ടോ സെമ (പാര– അത്‍ലറ്റിക്സ്), സിമ്രൻ (പാര– അത്‍ലറ്റിക്സ്), നവ്ദീപ് (പാര– അത്‍ലറ്റിക്സ്), നിതേഷ് കുമാർ (പാര– ബാഡ്മിൻറൺ ), തുളസിമതി മുരുകേശൻ (പാര– ബാഡ്മിന്റൻ), നിത്യശ്രീ സുമതി ശിവൻ (പാര– ബാഡ്മിന്റൻ), മനീഷ രാംദാസ് (പാര– ബാഡ്മിൻറൺ), കപിൽ പാർമർ (പാര– ജൂഡോ), മോന അഗർവാൾ (പാര– ഷൂട്ടിങ്), റുബിന ഫ്രാൻസിസ് (പാര– ഷൂട്ടിങ്), സ്വപ്നിൽ കുസാലെ (ഷൂട്ടിങ്), സരബ്ജോത് സിങ് (ഷൂട്ടിങ്), അഭയ് സിങ് (സ്ക്വാഷ്), അമൻ (ഗുസ്തി)