സമരത്തിലുള്ള കായിക താരങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് കായിക മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സമരത്തിലുള്ള കായിക താരങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് കായിക മന്ത്രി. ജോലിവാഗ്ദാനം നല്‍കി സര്‍ക്കാര്‍ വഞ്ചിച്ചെന്ന് ആരോപിച്ചുള്ള കായികതാരങ്ങളുടെ സമരം ശക്തമായതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍‌ ചര്‍ച്ചക്ക് തയ്യാറായത്. വ്യാഴാഴ്ചയാണ് ചര്‍ച്ച ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് കായിക താരങ്ങള്‍ പറഞ്ഞു. വാക്കാലുള്ള ഉറപ്പില്‍ വിശ്വാസമില്ലെന്നും മുഴുവന്‍ പേര്‍ക്കും ജോലിയാണ് ആവശ്യമെന്നും സമരക്കാര്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചക്ക് ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കും. കായിക താരങ്ങളുടെ സമരം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ സമരം കടുപ്പിക്കാനായിരുന്നു കായിക താരങ്ങളുടെ തീരുമാനം.

നിയമന ശിപാര്‍ശകള്‍ ലഭിക്കാത്ത 84 കായിക താരങ്ങളാണ് സെക്രട്ടേറിയറ്റില്‍ സമരം തുടരുന്നത്. നേരത്തെ തല മുണ്ഡനം ചെയ്തും കായിക താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ജോലി നല്‍കിയെന്ന് കാണിച്ച്‌ സര്‍ക്കാര്‍ വ്യാജപ്രചാരണം നടത്തിയെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. നിയമന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സമരക്കാര്‍ പറഞ്ഞു. 2010 മുതല്‍ 2014 വരെയുള്ള കാലയളവിലെ 250 പേര്‍ക്ക് നിയമനം നല്‍കിയെങ്കിലും 84 പേര്‍ക്ക് ഇപ്പോഴും ജോലി ലഭിച്ചിട്ടില്ല. ഉത്തരവ് ലഭിക്കുന്നത് വരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...