തിരുവല്ല : കേരള കോൺഗ്രസ് (എം) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുമാസമായി നടത്തിവന്ന കളിക്കളം ആവട്ടെ ലഹരി എന്ന പരിപാടിയുടെ സമാപനം പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സി.ഇ.ഒ ഫാ.ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി വോളിബോൾ-കോന്നി, ക്രിക്കറ്റ്-ആറന്മുള, ചെസ്സ് -അടൂർ, ഷട്ടിൽ ബാഡ്മിന്റൺ-റാന്നി, ഫുട്ബോൾ-തിരുവല്ല എന്നിങ്ങനെ മത്സരങ്ങൾ നടത്തി. സമാപന പരിപാടിയിൽ എക്സൈസ് ടീമുമായി നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കേരള കോൺഗ്രസ് (എം) ജില്ലാ ടീം വിജയികളായി.
യോഗത്തിൽ ജില്ലാപ്രസിഡന്റ് സജി അലക്സ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻപെക്ടർ മിഥുൻ മോഹൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉന്നതാധികാര സമിതിഅംഗം ടി.ഒ.ഏബ്രഹാം തോട്ടത്തിൽ, സംഘടനാകാര്യ ജില്ലാ ജനറൽസെക്രട്ടറി ഏബ്രഹാം വാഴയിൽ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, സാം കുളപ്പള്ളി,സോമൻ താമരച്ചാലിൽ, റിന്റോ തോപ്പിൽ, എം.സി.ജയകുമാർ, തോമസ് വർഗീസ്, ജോജി പി.തോമസ്,മാത്യു നൈനാൻ, തോമസ് ജോർജ്, റ്റിബു,മനോജ്,രാജീസ്,ലിനു, റജിനോൾഡ് വർഗീസ്, വിൽസൺ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.