പി.വി അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിൻ്റെ ഗതികേടാണെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്.

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍: പി.വി അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിൻ്റെ ഗതികേടാണെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത് യുഡിഎഫ് പറഞ്ഞിട്ടായിരുന്നു. അൻവർ മത്സരിക്കട്ടെ ആർക്കും മത്സരിക്കാൻ സ്വാതന്ത്ര്യമുണ്ട്. അൻവർ മത്സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കുന്ന പ്രശ്നമല്ലെന്നും എം.സ്വരാജ് പറഞ്ഞു. ‘ഇനിയെത്ര പേർ ക്യു നിൽക്കുമെന്ന് മാധ്യമങ്ങൾ പുറത്ത് കൊണ്ടു വന്നേക്കാം. കവളപ്പാറയിൽ പോയില്ല എന്നത് അസത്യമാണ്. കവളപ്പാറ ദുരന്തം ഉണ്ടായപ്പോൾ മുൻ എം.എൽ.എ ക്ക് ഒപ്പമാണ് അവിടെ പോയത്. അദ്ദേഹം അതെല്ലാം മറക്കുകയാണ്. എല്ലാം മറക്കുന്ന ഒരു സാഹചര്യത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്’ സ്വരാജ് പറഞ്ഞു.

ഞാന്‍ ഓപ്പറേഷൻ സിന്ദൂറിനെയോ സൈനിക നടപടിയെയോ തള്ളിപ്പറഞ്ഞിട്ടില്ല. കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെന്ന കെ. സുധാകരൻ്റെ ആരോപണം സി.പി.എമ്മിൻ്റെ സംഘടന രീതികൾ അറിയാത്തതിനാലാണ്. കോൺഗ്രസിൽ സുധാകരൻ്റെ അവസ്ഥ എല്ലാവർക്കുമറിയാമെന്നും സ്വരാജ് പറഞ്ഞു. കഴിഞ്ഞദിവസം പി.വി അൻവറിനെ അനുനയിപ്പിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ പി.വി അൻവറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശനിയാഴ്ച രാത്രി 11.30 ഓടെ അൻവറിന്റെ ഒതായിയിലെ വീട്ടിൽ എത്തിയാണ് രാഹുൽ കൂടിക്കാഴ്ച നടത്തിയത്. ഒരുമണിക്കൂറിലധികം ഇരുവരും ചര്‍ച്ച നടത്തി. സിപിഎമ്മിനെ തോല്‍പ്പിക്കാനുള്ള അവസരം നഷ്ടമാക്കരുതെന്നാണ് രാഹുല്‍ പ്രധാനമായും ആവശ്യപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് ദിവസം നടത്തിയ തെരച്ചിലിലും തെളിവുകള്‍ ലഭിച്ചില്ല : കുട്ടിയമ്മയുടെ തിരോധാനത്തില്‍ ദുരൂഹത ആരോപിച്ച്...

0
ചിറ്റാര്‍ : കട്ടച്ചിറ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ തോട്ടുപുറം വീട്ടില്‍ കുട്ടിയമ്മ...

വലിയകലുങ്ക് കാളത്തോട്ടിലെ മലിനജലം : അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള സ്രോതസ്സിൽ ഗുരുതര മലിനീകരണമെന്ന് റിപ്പോര്‍ട്ട്

0
​റാന്നി : വലിയകലുങ്ക് കാളത്തോട്ടിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചതില്‍ ജലത്തില്‍ വലിയ...

ഒരു വയസുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് സൂചന

0
തിരുവനന്തപുരം: തിരുവനന്തപുരം തിരുമല പൊറ്റയിൽ ഒരു വയസുകാരിയുടെ കൊലക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന്...

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി...