മൈതാനത്തേയ്ക്ക് സന്ദര്‍ശകരെ പ്രവേശിപ്പിച്ച് കായികവകുപ്പിന്റെ സ്റ്റാള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ‘മൈതാനത്തേയ്ക്ക്’ സന്ദര്‍ശകരെ പ്രവേശിപ്പിച്ച് കായികവകുപ്പിന്റെ സ്റ്റാള്‍. എന്റെ കേരളം മേളയില്‍ മൈതാനത്തിന്റെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത സ്റ്റാളില്‍ അമ്പെയ്ത്ത്, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ തുടങ്ങി നിരവധി ഗെയിമുകളുടെ ചെറുമാതൃക കായിക പ്രേമികള്‍ക്ക് ഒരുക്കിയിരിക്കുന്നു. ഫുട്‌ബോള്‍ ടര്‍ഫും സിന്തറ്റിക് ട്രാക്കും പ്രായഭേദമന്യേ ആകര്‍ഷണീയമാണ്. ഇലക്ട്രിക്ബസ് വയര്‍ ഗെയിം, ത്രോയിംഗ് ടാര്‍ഗറ്റ്, ബാസ്‌കറ്റ് ബോള്‍, സോഫ്റ്റ് ആര്‍ച്ചറി, സ്വിസ് ബോള്‍, ബാഡ്മിന്റണ്‍, സ്‌കിപ്പിംഗ് റോപ്, ബാലന്‍സിങ്, ഫുട്ബാള്‍ എന്നിങ്ങനെ പട്ടിക നീളുന്നു. കുട്ടികള്‍ക്ക് കിഡ്സ് പ്ലേഗ്രൗണ്ടാണ് മറ്റൊന്ന്. ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാനായി ഹെല്‍ത്തി കിഡ്സും സജ്ജീകരിച്ചിട്ടുണ്ട്. കായിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനവും വിവരവും സന്ദര്‍ശകര്‍ക്ക് ലഭിക്കും. ആരോഗ്യ വിഷയത്തെ കുറിച്ചുള്ള വിവരത്തിനായി പ്രത്യേക വിഭാഗവുമുണ്ട്. ഉയരവും തൂക്കവും പരിശോധിച്ചു ബോഡി മാസ് അറിയാനും 18 വയസ് വരെയുള്ള കുട്ടികളുടെ ആരോഗ്യ സ്ഥിതി മനസിലാക്കുന്ന ചാര്‍ട്ടും അറിവേകും.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...