അടൂർ : കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ നിയന്ത്രണത്തിലുള്ള അടൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ കീം 2021 അലോട്ട്‌മെന്റിന് ശേഷം ഒഴിവു വരുന്ന ബി.ടെക് കോഴ്‌സ് എന്‍ആര്‍ഐ/മെറിറ്റ്/മാനേജ്‌മെന്റ് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ താല്പ്പര്യമുള്ളവര്‍ കോളേജ് വെബ് സൈറ്റില്‍ (www.cea.ac.in) പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളാണ് കോളേജിലുള്ളത്. വിശദ വിവരങ്ങള്‍ക്ക് 9447084806, 8547005100 എന്നീ നമ്പരുകളിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുകയോ ചെയ്യുക.