റാന്നി : ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിന സന്ദേശം പ്രചരിപ്പിക്കാൻ സമൂഹ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തുന്നതിനായി പഴവങ്ങാടി ഗവ യൂ പി സ്കൂളിൽ വിദ്യാർഥികൾ സ്പോട് വോക്ക് നടത്തി. ഇത്തവണത്തെ പരിസ്ഥിതിദിനം സ്റ്റോക്ക്ഹോം കോൺഫറൻസിന്റെ അൻപതാം വാർഷികമായിട്ടാണ് ലോകത്താകമാനം ആചരിക്കുന്നത്. ഒരേയൊരു ഭൂമി എന്ന 50 വർഷത്തിനു മുമ്പ് മുന്നോട്ടുവെച്ച മുദ്രാവാക്യം വീണ്ടും ഏറ്റെടുത്തുകൊണ്ടാണ് ഈ വർഷവും പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്.
പ്രകൃതിയോടിണങ്ങി സുസ്ഥിരമായി എങ്ങനെ ഒരു ജീവിതം കെട്ടിപ്പടുക്കാം എന്ന സന്ദേശവുമായിട്ടാണ് സ്പോട്ട് വോക്ക് നടത്തിയത്. ശാസ്ത്രരംഗം ഉപജില്ലാ കോ-ഓർഡിനേറ്റർ എഫ് അജിനി കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. ഹിന്ദി ഭാഷാ പ്രവർത്തനങ്ങൾക്ക് അധ്യാപിക ബിന്ദു ജി നായർ, ഷിബി സൈമൺ എന്നിവര്‍ പ്രസംഗിച്ചു. ക്വിസ്, വിവിധ ഭാഷകളില്‍ പോസ്റ്റർ രചന, പരിസ്ഥിതി കവിതാലാപനം, തുടങ്ങി 7 പ്രവർത്തനങ്ങൾ വിവിധ ക്ലാസ്സുകളിലെ കുട്ടികൾക്കായി നൽകി. പരിസ്ഥിതിദിനത്തിന് 50 വൃക്ഷതൈകൾ സ്കൂൾ വളപ്പിൽ നടും.