ഇപ്പോൾ പാട്ടുകൾ കേൾക്കാനായി സ്മാർട്ട് ഫോൺ ഉപഭോക്താക്കൾ പ്രധാനമായും ആശ്രയിക്കുന്ന ഒരു ആപ്പ് ആണ് സ്പോട്ടിഫൈ. നിരവധി ഭാഷകളിലായി ഒട്ടരവധി ഗാനങ്ങൾ ഈ ആപ്പിലൂടെ നമ്മുക്ക് ലഭ്യമാകും. എന്നാൽ സ്പോട്ടിഫൈയുടെ പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാത്ത ഉപഭോക്താക്കളെ ഏറ്റവും കൂടുതൽ ശല്യപ്പെടുത്തുന്ന ഒന്നാണ് ഇവയിലെ പരസ്യങ്ങൾ. നമ്മുക്ക് ഇഷ്ടമുള്ള പാട്ടുകൾ കേട്ട് നല്ല ഫീലിൽ ഇരിക്കുമ്പോൾ ആയിരിക്കും രസം കൊല്ലികൾ ആയി ഇത്തരം പരസ്യങ്ങൾ കയറി വരുന്നത്. അതും രണ്ടും മൂന്നും പരസ്യങ്ങൾ ഒന്നിച്ച് അതോടെ പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുന്ന ആ ഒരു രസവും നഷ്ടപ്പെടും. ഇത്തരം പരസ്യങ്ങൾ ഒഴിവാക്കാനുള്ള ഒരു വഴി എന്നത് ആപ്പ് സബ്സ്ക്രൈബ് ചെയ്യുക എന്നത് ആണ്.
എന്നാൽ ഉത് ഉപയോഗിക്കുന്നത് ഭൂരിഭാഗവും സാധാരണക്കാരായ ഉപഭോക്താക്കൾ ആയതുകൊണ്ട് ഇവർക്ക് ഇത്തരം കാര്യങ്ങൾക്ക് പണം മുടക്കാൻ ഒരു മടി ഉണ്ടാകും. ഇത്തരക്കാർക്ക് വേണ്ടി ഉള്ളതാണ് ഈ ലേഖനം. ഇത്തരം പരസ്യങ്ങൾ ഒഴിവാക്കാനായി സ്പോട്ടിഫൈയുടെ എപികെ വേർഷനുകൾ ലഭ്യമാണ്. എന്നാൽ ഇവ ഇൻസ്റ്റാൾ ചെയ്യുന്നത് നമ്മുടെ ഫോണിന് അത്ര ഗുണകരമല്ല. നമ്മൾ അറിയാതെ തന്നെ പല പ്രവർത്തനം ഇത്തരം എപികെ ആപ്പുകളിൽ നടക്കുന്നതാണ്. നമ്മുടെ രഹസ്യവിവരങ്ങൾ ചോർത്തുക തുടങ്ങി ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിക്കുന്ന പല പ്രവർത്തനങ്ങളും ആപ്പുകളുടെ എപികെ വേർഷനുകളിൽ ഉണ്ടായിരിക്കുന്നതാണ്. എന്നാൽ പിന്നെ സുരക്ഷിതമായി പണം മുടക്കാതെ ഇത്തരത്തിൽ പാട്ട് ആസ്വദിക്കാൻ എന്താണ് വഴി? ഇങ്ങനെ ചിന്തിക്കുന്നവർക്കായി പുതിയ ഒരു ആപ്പിനെ പരിചയപ്പെടുത്താം. ഈ ആപ്പിന്റെ പേരാണ് മ്യൂട്ടിഫൈ (mutify) ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ സ്പോട്ടിഫൈയിൽ നിന്നുള്ള പരസ്യങ്ങൾ ഒഴിവാക്കാവുന്നതാണ്.
ഈ ആപ്പ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പരിശോധിക്കാം. ആദ്യം തന്നെ പ്ലേ സ്റ്റോറിൽ നിന്ന് മ്യൂട്ടിഫൈ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ആപ്പ് ഇൻസ്റ്റാൾ ആയതിന് ശേഷം ഇത് ഓപ്പൺ ചെയ്യുക. ആപ്പ് തുറക്കുമ്പോൾ തന്നെ ആദ്യമായി തന്നെ മ്യൂട്ടിഫൈ ആഡ്സ് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇത് നിങ്ങൾ എനബിൾ ചെയ്യുക. ഇതിന് താഴെ ഓപ്പൺ സ്പോട്ടിഫൈ എന്ന ഓപ്ഷനും കാണാവുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്താൽ ഈ ആപ്പ് നേരെ നിങ്ങളുടെ സ്പോട്ടിഫൈയിലേക്ക് കണക്ട് ആകും.