കൊച്ചി : ചെന്നിത്തല പറഞ്ഞത് സത്യം… നിരീക്ഷണത്തിലിരിക്കുന്നവരുടെ വിവരങ്ങള്‍ സ്വകാര്യ ഐ.ടി കമ്പനിയ്ക്ക് കൈമാറി പ്രതിപക്ഷം തെളിവു സഹിതം രംഗത്ത് വന്നപ്പോള്‍ തെറ്റ് തിരുത്തി മുഖ്യന്‍. സ്പ്രിങ്‌ലറിന്റെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ട എന്നും പകരം സര്‍ക്കാര്‍ സൈറ്റില്‍ നല്‍കിയാല്‍ മതി എന്നും കോവിഡ് വിവരങ്ങള്‍ സ്പ്രിങ്!ലറിന്റെ വെബ്‌സൈറ്റില്‍ ഇനി ചേര്‍ക്കരുത് എന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് വാട്‌സാപ്പ് വഴി നിര്‍ദേശം നല്‍കി. തദ്ദേശവകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഇതൊന്നും താന്‍ അറിഞ്ഞില്ലെന്നാണ് നിലപാട്. വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതിനെതിരെ പ്രതിപക്ഷവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുമെല്ലാം രംഗത്തുണ്ട്.
Kerala – field – covid.springler.com എന്ന വെബ് വിലാസത്തിനു പകരം house visit. Kerala. Gov. In എന്ന വെബ് വിലാസത്തില്‍ കയറിയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ഇനി മുതല്‍ വിവരം രേഖപ്പെടുത്തേണ്ടത്.
വീടുകളില്‍ നിരീക്ഷണത്തില്‍ ഇരിക്കുന്നവരുടെ ആരോഗ്യ വിവരങ്ങള്‍ ആണ് രേഖപെടുത്തേണ്ടത്. കമ്പനി വെബ്‌സൈറ്റില്‍ നിന്ന് ഐ ടി സെക്രട്ടറി ഉള്‍പ്പെട്ട പരസ്യം നീക്കുകയും ചെയ്തു. ആരോഗ്യ വിവരം അമേരിക്കന്‍ കമ്പനിക്ക് നല്‍കുന്നു എന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ശക്തമായി വിമര്‍ശനം ഉയത്തിയിരുന്നു. നാടിനോട് പ്രതിബദ്ധതയുള്ള പ്രവാസി സംരംഭകന്റെ ഉടമസ്ഥതയിലുള്ള കമ്പനി സൗജന്യ സേവനം നല്‍കുകയാണെന്നും വിവര ചോര്‍ച്ച ഉണ്ടാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
എന്നാല്‍ പ്രതിപക്ഷം കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെയാണ് നടപടി. സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കാത്ത സാഹചര്യത്തില്‍ പ്രതിപക്ഷം ഇപ്പോഴും സംശയത്തോടെയാണ് മുഖ്യമന്ത്രിയുടെ നിലപാടിനെ കാണുന്നത്. ജനങ്ങളുടെ ആരോഗ്യ വിവരശേഖരണം അമേരിക്കന്‍ കമ്പനിക്ക് നല്കിയതിനെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
കോവിഡിനെതിരെ ഒറ്റക്കെട്ടായി പോകുമ്പോള്‍ ആളുകളില്‍ ആശങ്കയുണ്ടാക്കരുത്. ഐ.ടി സെക്രട്ടറിയാണ് കമ്പനിയുടെ കേരളത്തിലെ ബിസിനസ് ഏജന്റെന്ന് കെ.എസ് ശബരിനാഥന് എം.എല്‍.എ ആരോപിച്ചു. വിവരശേഖരണം അമേരിക്കന്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് മാറ്റിയതു കൊണ്ട് പ്രശ്‌നം തീരില്ലെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പി.ടി.തോമസും രംഗത്ത് വന്നു.