കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഏപ്രില്‍ 13

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  ജില്ലയില്‍ ഇന്ന്(ഏപ്രില്‍ 13) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ആഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

ഇന്നത്തെ സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി കഴിഞ്ഞ ദിവസം കണ്ടെത്തിയ കേസിന്റെ നാലു പ്രൈമറി കോണ്‍ടാക്ടുകളെയും ആറു സെക്കന്ററി കോണ്‍ടാക്ടുകളെയും കണ്ടെത്തി. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ ആറു പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ നാലു പേരും ജനറല്‍ ആശുപത്രി അടൂരില്‍ രണ്ടുപേരും നിലവില്‍ ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും ഐസലേഷനില്‍ ഇല്ല. ആകെ 12 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് പുതിയതായി രണ്ടുപേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ആശുപത്രി ഐസലേഷനില്‍ ഉണ്ടായിരുന്ന ആറുപേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇതുവരെ രോഗബാധ പൂര്‍ണ്ണമായും ഭേദമായ 10 പേര്‍ ഉള്‍പ്പെടെ ആകെ 142 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.

വീടുകളില്‍ 107 പ്രൈമറി കോണ്‍ടാക്ടുകളും 131 സെക്കന്ററി കോണ്‍ടാക്ടുകളും നിരീക്ഷണത്തില്‍ ആണ്. നിലവില്‍ വിദേശത്തുനിന്നും തിരിച്ചെത്തിയ 1230 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4583 പേരും ഡല്‍ഹി നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ 20 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 186 പേരെ നിരീക്ഷണകാലം പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു. ആകെ 6071 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ നിന്ന് ഇന്ന് അയച്ച 142 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതുവരെ ആകെ 2450 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ന് 300 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്. ജില്ലയില്‍ ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 17 എണ്ണം പോസിറ്റീവായും 1972 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 337 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ 14 സ്ഥലങ്ങളിലായി 142 ടീമുകള്‍ ഇന്ന്  ആകെ 1972 യാത്രികരെ സ്‌ക്രീന്‍ ചെയ്തതില്‍ രോഗലക്ഷണങ്ങള്‍ ഉളള ആരെയും കണ്ടെത്തിയിട്ടില്ല. ആകെ 4447 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 61 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 112 കോളുകളും ലഭിച്ചു. മൈഗ്രന്റ് കോള്‍ സെന്ററിലേക്ക് ഇന്ന് 13 കോളുകള്‍ ലഭിച്ചു. മൈഗ്രന്റ് കോള്‍ സെന്ററിലേക്ക് ഇന്ന് 25 കോളുകള്‍ ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്  323 കോളുകള്‍ നടത്തുകയും 20 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ ആകെ 2382 വീടുകള്‍ സന്ദര്‍ശിച്ചു.

ഇന്റഗ്രേറ്റഡ് വോയിസ് റസ്പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് 41 കോളുകള്‍ ലഭിച്ചു (ഫോണ്‍ നമ്പര്‍ 9205284484) ഇവയില്‍ 28 കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും, ഒരു കോള്‍ സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീമുമായും, 12 കോളുകള്‍ മെഡിക്കല്‍/ നോണ്‍മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു. കൂടാതെ കോള്‍ സെന്ററില്‍ നിന്ന് ക്വാറന്റൈനില്‍ ഉളളവരുമായി ബന്ധപ്പെടുന്നതിന് 865 കോളുകള്‍ നടത്തി.

രണ്ടു ഗവണ്‍മെന്റ് ആരോഗ്യസ്ഥാപനങ്ങളില്‍ നടത്തിയ പരിശീലന പരിപാടികളില്‍ 15 ഡോക്ടര്‍മാര്‍ക്കും, 35 നഴ്സുമാര്‍ക്കും, ഉള്‍പ്പെടെ ആകെ 50 പേര്‍ക്ക് പരിശീലനം നല്‍കി. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്പോണ്‍സ് സിസ്റ്റം ആരംഭിച്ചു. 9015978979 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ഹിന്ദി, ബംഗാളി, തമിഴ്, ഭാഷകളില്‍ വിവരങ്ങള്‍ ആരായാം. സിസ്റ്റത്തില്‍ ഇന്ന് 19 കോളുകള്‍ ലഭിച്ചു.(ഹിന്ദി – 9, ബംഗാളി – 10)
930 അതിഥി തൊഴിലാളികളെ ലേബര്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ഒരാളെ സാമ്പിള്‍ എടുക്കുന്നതിനായി താലൂക്ക് ആശുപത്രി തിരുവല്ലയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. ക്വാറന്റൈനില്‍ ഉളളവരില്‍ നിന്നും 18 നോണ്‍ മെഡിക്കല്‍, 8 മെഡിക്കല്‍ അപേക്ഷകള്‍ ലഭിക്കുകയും ഇവയെല്ലാം പൂര്‍ത്തീകരിക്കുകയും ചെയ്തു. ബാക്കിയുളളവ പൂര്‍ത്തികരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചു.

സമൂഹികവ്യാപനം പരിശോധിക്കുന്നതിന് ജില്ലയില്‍ ആരോഗ്യവകുപ്പ് പഠനം നടത്തുന്നു. നാല് ഗ്രൂപ്പുകളിലായി ആണ് രക്ത പരിശോധന നടത്തുന്നത്.
1) രോഗികളെ പരിശോധിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍. 2) പോലീസ് ഉദ്യോഗസ്ഥര്‍, ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, തദ്ദേശഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍. 3) വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍. 4) 60 വയസ്സിന് മുകളില്‍ ഉളളവര്‍.
ഇതിനായി ജില്ലാതല സെല്‍ രൂപീകരിച്ചു. ആവശ്യമായ കിറ്റുകള്‍ ലഭ്യമായാല്‍ ഉടന്‍തന്നെ പരിശോധനകള്‍ നടത്തും. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...