ഇന്ധനത്തിലെ ക്ലോറൈഡ് മലിനീകരണം ; ആശങ്കകൾ തള്ളി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഇന്ധന പമ്പുകളിലെ ക്ലോറൈഡ് മലിനീകരണം സംബന്ധിച്ച ആശങ്കകൾ തള്ളി കേന്ദ്ര പെട്രോളിയം -പ്രകൃതിവാതക മന്ത്രാലയം. മലിനീകരണം സംബന്ധിച്ച വാർത്തകൾ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നുവെന്നും എന്നാൽ ഇന്ധനത്തിന്റെ ഗുണമേന്മ ഓയിൽ മാർക്കറ്റിങ് കമ്പനികൾ പതിവായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയം എക്സ് പോസ്റ്റിൽ വ്യക്തമാക്കി. ഇന്ത്യയിലുടനീളം നടത്തിയ പരിശോധനയിൽ ക്ലോറൈഡ് മലിനീകരണവുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങൾ മാത്രമാണ് കണ്ടെത്തിയതെന്ന് മന്ത്രാലയം പറയുന്നു. രാജ്യത്തെ 87,000-ൽ അധികം ഔട്ട്‌ലെറ്റുകളിൽ ദിവസം 8-12 പരിശോധന നടത്തുന്നുണ്ട്. 2000-ൽ അധികം സാമ്പിളുകൾ ക്ലോറൈഡ്/സൾഫൈഡ് അംശം കണ്ടെത്തുന്നതിനായി പരിശോധിക്കുകയും ചെയ്തു.

ഇതുവരെ രാജ്യത്ത് ക്ലോറൈഡ് മലിനീകരണത്തിന്റെ രണ്ട് കേസുകൾ മാത്രമാണ് കണ്ടെത്തിയത്. ആ പമ്പുകളിൽ നിന്നുള്ള വിൽപ്പന ഉടൻ നിർത്തിവെച്ചെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇന്ധനത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ വാഹന നിർമാതാക്കളുടെ സംഘടനയായ SIAM ഉയർത്തിക്കാട്ടിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തിയിട്ടുള്ളത്. ഇന്ധന പമ്പുകളിലെ മലിനീകരണം എൻജിന്റെയും എക്സോസ്റ്റ് ഘടകങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്നതായി സിയാം മുന്നറിയിപ്പ് നൽകി എന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ.

ഇ20 പെട്രോൾ രാജ്യവ്യാപകമായി പുറത്തിറക്കിയതിനുശേഷം ഇന്ധനത്തിന്റെ ഗുണനിലവാരം മോശമാകുന്നതിനെക്കുറിച്ച് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM) കേന്ദ്ര പെട്രോളിയം – പ്രകൃതി വാതക മന്ത്രാലയത്തിന് കത്തെഴുതിയതായി CNBC-TV18 റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് പിന്നീട് പിൻവലിച്ചു. ഇ20 പെട്രോളിലെ ഉയർന്ന ക്ലോറൈഡ് മലിനീകരണവും അമിതമായ ഈർപ്പവും കാരണം ഫ്യുവൽ ഇൻജക്ടറുകൾ, ഫ്യുവൽ പമ്പുകൾ, എക്സോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ (EGR) വാൽവുകൾ, എക്സോസ്റ്റ് ഘടകങ്ങൾ തുടങ്ങിയ ഇന്ധനവുമായി നേരിട്ട് ബന്ധപ്പെടുന്ന ഭാഗങ്ങൾ മാറ്റിവെക്കേണ്ടിവരുന്ന സംഭവങ്ങളിൽ വലിയ വർധന രേഖപ്പെടുത്തിയതായി സിയാം കണ്ടെത്തിയതായി റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു.

വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിൽ നിന്ന് ശേഖരിച്ച ഇന്ധന സാമ്പിളുകളിൽ 500 mg/kg വരെ ക്ലോറൈഡ് മലിനീകരണ നിലയും, റീട്ടെയിൽ ഇന്ധന ഔട്ട്‌ലെറ്റുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ 350 mg/kg വരെ മലിനീകരണ നിലയും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ വാദങ്ങളാണ് ഇപ്പോൾ കേന്ദ്രം നിഷേധിച്ചിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...