കൊച്ചി : സ്പ്രിംഗ്ളര്‍ വിഷയത്തില്‍ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ ഡാറ്റ അപ്‌ലോഡ് ചെയ്തത് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജി. ഡാറ്റ ചോരുമോ എന്ന ആശങ്കയാണ് ഹര്‍ജിയിലെന്നും കോടതി വ്യക്തമാക്കി.
ഡാറ്റാ കോണ്‍ഫിഡന്‍ഷ്യാലിറ്റി സംരക്ഷിക്കാന്‍ ന്യൂയോര്‍ക്കിലേക്ക് ഓടാനാകില്ലെന്നും കോടതി പറഞ്ഞു. ഡാറ്റ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. നിയമവകുപ്പ് അറിയാതെ ഐടി സെക്രട്ടറി തീരുമാനമെടുത്തത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. എന്തുകൊണ്ട് സ്പ്രിംഗ്ളര്‍ കമ്പനിയെ തിരഞ്ഞെടുത്തതെന്ന് കോടതി ചോദിച്ചു. അടിയന്തര സാഹചര്യമായതിനാലാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. എന്നാല്‍ എന്ത് അടിയന്തിര സാഹചര്യമാണെന്നു കോടതി ചോദിച്ചു. ഡാറ്റയെക്കാള്‍ വലുതാണ് ജീവനെന്ന സര്‍ക്കാര്‍ നിലപാട് ബാലിശമാണെന്നും കോടതി പറഞ്ഞു.