Wednesday, May 14, 2025 3:48 am

ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ ക്രമക്കേടുകള്‍ നിയന്ത്രിക്കുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ സ്‌ക്വാഡുകള്‍ പ്രവർത്തനം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ ക്രമക്കേടുകള്‍ നിയന്ത്രിക്കുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ സ്‌ക്വാഡുകള്‍ പ്രവർത്തനം തുടങ്ങി. ജില്ലയിലെ ഡെപ്യൂട്ടി കൺട്രോളര്‍മാരായ മേരി ഫാന്‍സി പി എക്‌സ്, ഉദയന്‍ കെ കെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക പരിശോധന സ്‌ക്വാഡുകള്‍ രൂപികരിച്ചിട്ടുള്ളത്. മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, പായ്ക്ക് ചെയ്ത ഉത്പന്നങ്ങളിൽ നിയമപ്രകാരമുള്ള വിവരങ്ങൾ ഇല്ലാതെ വിൽപ്പന നടത്തുക, അളവിലും തൂക്കത്തിലും കുറവ് വരുത്തുക, പരമാവധി വിൽപ്പന വിലയേക്കാള്‍ കൂടിയ വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തിയാൽ നിയമ നടപടി സ്വീകരിക്കും.

ഇന്ധന പമ്പുകളിലെ അളവ് സംബന്ധിച്ചും പരിശോധനകള്‍ നടത്തും. വിതരണം നടത്തുന്ന ഇന്ധനത്തിന്റെ അളവ് സംബന്ധിച്ച് സംശയം തോന്നുന്നപക്ഷം പമ്പുകളില്‍ സൂക്ഷിച്ചിരിക്കുന്ന ലീഗല്‍ മെട്രോളജി വകുപ്പ് മുദ്ര ചെയ്ത 5 ലിറ്റര്‍ അളവ്പാത്രം ഉപയോഗിച്ച് അളവ് ബോധ്യപ്പെടുത്തുവാന്‍ ആവശ്യപ്പെടാം. ഉപഭോക്താക്കൾക്ക് പരാതി അറിയിക്കുന്നതിനായി ഹെൽപ് ഡെസ്‌കില്‍ ബന്ധപ്പെടാവുന്നതാണ്. സുതാര്യം മൊബൈല്‍ ആപ്പ് മുഖേനയും പരാതി അറിയിക്കാം. താലൂക്കുകളില്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലും പരിശോധന സ്‌ക്വാഡുകള്‍ പ്രവർത്തിക്കും. ഹെല്‍പ് ഡെസ്‌ക് ,ഡെപ്യൂട്ടി കൺട്രോളര്‍ ഓഫിസ് തൊടുപുഴ: 046862 222638, ഡെപ്യൂട്ടി കൺട്രോളര്‍(ജനറല്‍) :8281698052, ഡെപ്യൂട്ടി കൺട്രോളര്‍(എഫ്എസ്) :8281698057, അസി. കൺട്രോളര്‍ തൊടുപുഴ : 8281698053, ഇന്‍സ്‌പെക്ടര്‍ ഫ്ളയിങ് സ്‌ക്വാഡ് : 9188525713, ഇന്‍സ്‌പെക്ടര്‍ ഇടുക്കി :9400064084, ഇന്‍സ്‌പെക്ടര്‍ പീരുമേട്: 8281698056, ഇന്‍സ്‌പെക്ടര്‍ ഉടുമ്പഞ്ചോല :8281698054, ഇന്‍സ്‌പെക്ടര്‍ ദേവികുളം (മൂന്നാര്‍):8281698055.

തിരുവനന്തപുരത്തും പരിശോധന ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിന് ആരംഭിച്ച പരിശോധന 14 വരെ തുടരും. അളവിലും തൂക്കത്തിലും ഉള്ള വെട്ടിപ്പ്, യഥാസമയം പുനഃ പരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വ്യാപാരം, നിർബന്ധിതമായ പ്രഖ്യാപനങ്ങൾ ഇല്ലാതെയുള്ള പാക്കറ്റ് ഉൽപ്പന്നങ്ങളുടെ വിൽപ്പന എന്നിവ കണ്ടെത്തുന്നതിന് ജില്ലയിൽ പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, സൂപ്പർമാർക്കറ്റുകൾ, ഇലക്ട്രിക് ഇലക്ട്രോണിക് ഉൽപന്ന വ്യാപാര സ്ഥാപനങ്ങൾ, ടെക്‌സ്‌റ്റൈലുകൾ, പഴം-പച്ചക്കറി മാർക്കറ്റുകൾ തുടങ്ങി എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വ്യാപകമായ പരിശോധന നടത്തും. ഡെപ്യൂട്ടി കൺട്രോളർമാരായ സന്തോഷ് എം എസ്, പ്രദീപ് പി എസ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സ്‌ക്വാഡുകളായാണ് ജില്ലയിൽ പരിശോധന. ലീഗൽ മെട്രോളജി വകുപ്പിനെ താഴെപ്പറയുന്ന നമ്പറുകളിൽ പരാതികൾ അറിയിക്കാം. ഡെപ്യൂട്ടി കൺട്രോളർ: 8381698011, 8381698020, ഫ്ലയിങ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ: 9188525701, അസിസ്റ്റൻറ് കൺട്രോളർ: 8381698012, ഇൻസ്‌പെക്ടർ തിരുവനന്തപുരം: 8381698013, ആറ്റിങ്ങൽ: 8381698015, നെടുമങ്ങാട്: 8381698016, നെയ്യാറ്റിൻകര: 8381698017, 8381698018, കാട്ടാക്കട: 9400064081, വർക്കല : 9400064080

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....