സാമൂഹിക പ്രവർത്തകൻ കോമു ഹാജി സൗദിയിൽ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

ജിസാൻ : സാമൂഹികപ്രവർത്തകനും കെ.എം.സി.സി ബൈഷ് ഏരിയ പ്രസിഡന്റുമായ മലപ്പുറം എടരിക്കോട് സ്വദേശി പരുത്തികുന്നൻ കോമുഹാജി (53) ഹൃദയാഘാതത്തെതുടർന്ന് സൗദിയിലെ ജിസാനിൽ നിര്യാതനായി. വെള്ളിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 20 വർഷമായി റാബഖ്, ജിസാൻ എന്നിവിടങ്ങളിൽ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി റിവൈവ കമ്പനി ബൈഷ് ശാഖാ മാനേജറായിരുന്നു ഇദ്ദേഹം. കെ.എം.സി.സി വേദികളിൽ സജീവസാന്നിധ്യമായിരുന്നു ഇദ്ദേഹം. കോമുഹാജിയുടെ ആകസ്മികമായ വിയോഗം ജിസാൻ കെ.എം.സി.സിക്ക് തീരാനഷ്ടമാണെന്ന് സെൻട്രൽ കമ്മിറ്റി നേതാക്കൾ അഭിപ്രായപ്പെട്ടു.

ഭാര്യ: ഷമീമ മണ്ണിങ്ങൽ. മക്കൾ: മുഹമ്മദ് യാസീൻ (ദുബൈ), മുഹമ്മദ് അഞ്ചൽ, ഫാത്തിമ ഷെൻസ. പിതാവ് : പരേതനായ പരുത്തികുന്നൻ മുഹമ്മദ്‌ ഹാജി. മാതാവ്: ഉണ്ണി പാത്തുമ്മ അഞ്ചുകണ്ടൻ (എടരിക്കോട് മുൻ പഞ്ചയത്ത് പ്രസിഡന്റ്), സഹോദരങ്ങൾ : മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഷാഫി, മുഹമ്മദ് ഇഖ്ബാൽ, പി.കെ. റംല, പി.കെ. സജിന, പി.കെ. ബുഷ്‌റ മോൾ. മയ്യിത്ത് സബിയ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. കുടുംബവുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...

മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധന ; സംസ്ഥാനത്ത് ബിയർ വിൽപ്പനയിൽ 29% വർധന

0
കൊച്ചി : കത്തുന്ന വേനൽച്ചൂടും മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധനവും ഇത്തവണ...

തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി

0
തെലങ്കാന: തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്....

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....