Sunday, March 30, 2025 7:44 pm

ശ്രമിക് ട്രെയിനുകള്‍ അനുവദിക്കാന്‍ സംസ്ഥാനങ്ങളുടെ സമ്മതം ആവശ്യമില്ല : പുതിയ മാര്‍ഗരേഖ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ലോക് ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അന്തര്‍ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക ശ്രമിക് ട്രെയിനുകള്‍ക്കുള്ള മാര്‍ഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുക്കി.

ട്രെയിന്‍ അനുവദിക്കാന്‍ സംസ്ഥാനങ്ങളുടെ സമ്മതം ആവശ്യമാണെന്ന മുന്‍ നിര്‍ദേശം പുതിയ മാര്‍ഗരേഖയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെ തന്നെ കേന്ദ്രത്തിന് ശ്രമിക് ട്രെയിനുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷം റെയില്‍വേ മന്ത്രാലയമാണ് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കുകയെന്നും പുതുക്കിയ ഉത്തരവില്‍ പറയുന്നു.

യാത്രയ്ക്കായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നോഡല്‍ ഓഫിസര്‍മാരെ നിയോഗിക്കണമെന്നും കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കാനും സ്വീകരിക്കാനും ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാനങ്ങള്‍ ഒരുക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചൂണ്ടിക്കാട്ടി. ട്രെയിനുകളുടെ സ്റ്റോപ്പുകള്‍, എത്തിച്ചേരേണ്ട സ്ഥലം തുടങ്ങിയ ഷെഡ്യൂളുകള്‍ റെയില്‍വേ നിശ്ചയിക്കും.

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ തീവണ്ടികള്‍ സര്‍വിസ് നടത്തേണ്ടി വരുമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. രോഗലക്ഷണമില്ലാത്തവര്‍ക്ക് മാത്രമേ യാത്ര അനുവദിക്കാന്‍ പാടുള്ളു. എല്ലാ യാത്രക്കാരേയും പരിശോധിച്ചിട്ടുണ്ടെന്ന് അതത് സംസ്ഥാനങ്ങളും റെയില്‍വേയും ഉറപ്പുവരുത്തണം. റെയില്‍വേ സ്റ്റേഷനിലും യാത്രയിലുടനീളവും യാത്രക്കാര്‍ സാമൂഹിക അകലം പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തി​​ന്റെ  ഉത്തരവില്‍ പറയുന്നു.

ടിക്കറ്റ് ബുക്കിങ്, ട്രെയിനി​​ന്റെ  സമയക്രമം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റെയില്‍വേ തീരുമാനിക്കും. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം സ്റ്റോപ്പ്, എത്തിച്ചേരേണ്ട സ്ഥലം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം റെയില്‍വേയാണ് എടുക്കുക. തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അതത് സംസ്ഥാനങ്ങളെ ഇക്കാര്യങ്ങള്‍ റെയില്‍വേ അറിയിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹൈദരാബാദിൽ വീണ്ടും മാധ്യമ പ്രവർത്തകനെ തെലങ്കാന പോലീസ് കസ്റ്റഡിയിലെടുത്തു

0
ഹൈദരാബാദ്: ഹൈദരാബാദിൽ വീണ്ടും മാധ്യമ പ്രവർത്തകനെ തെലങ്കാന പോലീസ് കസ്റ്റഡിയിലെടുത്തു. സൗത്ത്...

നാളെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ നാല് ദിവസത്തേക്ക് വേനൽ മഴ ശക്തമാകുമെന്ന്...

സൗരോർജ തൂക്ക് വേലി തകർത്തതിൽ ജനകീയ പ്രതിഷേധ മാർച്ച് നടത്തി

0
പീരുമേട് : സൗരോർജ തൂക്ക് വേലി സാമൂഹിക വിരുദ്ധർ നശിപ്പിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട്...

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

0
തിരുവനന്തപുരം: ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും....