അത്തനംതിട്ട : ഇലവുംതിട്ട ശ്രീബുദ്ധ കോളേജിലെ അധ്യാപകരും ജീവനക്കാരും ഇന്നുമുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ (SFCTSA) ആണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.
കോളേജിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി നല്‍കുന്നില്ലെന്ന പരാതി നേരത്തെയുണ്ട്. ഇത് സംബന്ധിച്ച തര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ പ്രതികരിക്കുന്ന ജീവനക്കാരെ പുറത്താക്കുന്ന നടപടിയാണ് മാനേജ്മെന്റ് സ്വീകരിച്ച് വരുന്നത്. ഇതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി. അനുരഞ്ജന ചര്‍ച്ചകള്‍ പലതുനടന്നെങ്കിലും ഒന്നും എങ്ങുമെത്തിയില്ല. ഇതേത്തുടര്‍ന്നാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ ( SFCTSA) ശ്രീബുദ്ധ യൂണിറ്റ് പ്രസിഡന്റ് സുനിൽകുമാർ ബി, സെക്രട്ടറി അനീഷ് പി , സംസ്ഥാന കമ്മിറ്റി അംഗം വിനോദ് വി, അദ്ധ്യാപകരായ പ്രൊഫ. ശങ്കരൻ നമ്പൂതിരി കെ, പ്രൊഫ. രതീഷ് ബാലകൃഷ്ണൻ എന്നിവർ പറഞ്ഞു.