അം​ഗീ​കാ​ര​മി​ല്ലാ​ത്ത​ തോ​പ്പും​പ​ടി അ​രൂ​ജാ ലി​റ്റി​ല്‍ സ്​​റ്റാ​ര്‍ സ്​​കൂ​ളി​ലെ വിദ്യാര്‍ഥികള്‍ക്ക്​ പരീക്ഷ എഴുതാന്‍ ഉപാധികളോടെ ഹൈക്കോടതി അനുമതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സി.ബി.എസ്.ഇ അം​ഗീ​കാ​ര​മി​ല്ലാ​ത്ത​ തോ​പ്പും​പ​ടി അ​രൂ​ജാ ലി​റ്റി​ല്‍ സ്​​റ്റാ​ര്‍ സ്​​കൂ​ളി​ലെ വിദ്യാര്‍ഥികള്‍ക്ക്​ പത്താം ക്ലാ​സ്​ പരീക്ഷ എഴുതാന്‍ ഉപാധികളോടെ  ഹൈക്കോടതി അനുമതി നല്‍കി. ഇനിയുള്ള പരീക്ഷകള്‍ എഴുതാനാണ്​ അനുമതി നല്‍കിയിരിക്കുന്നത്​.

മാര്‍ച്ച്‌ 4, 14,18 എന്നീ തീയതികളില്‍ നടക്കുന്ന പരീക്ഷകളാണ് വിദ്യാര്‍ഥികള്‍ക്ക് എഴുതാന്‍ സാധിക്കുക. പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നത് കേസി​​​ന്റെ  അന്തിമ വിധിക്ക് ശേഷമായിരിക്കുമെന്നും കോടതി അറിയിച്ചു.

അരൂജാസ്​ സ്കൂളിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന്​ സി.ബി.എസ്.ഇ ഹൈക്കോടതിയെ അറിയിച്ചു. ഒരു വീട്ടില്‍ ആണ് സ്കൂള്‍ നടത്തുന്നത്. സി.ബി.എസ്.ഇ സ്കൂളുകള്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരി​​​ന്റെ  തെറ്റായ സമീപനമാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം. അരൂജാസ് സ്കൂളിലെ കുട്ടികളെ ചട്ടവിരുദ്ധമായി പരീക്ഷക്ക്​ ഇരുത്താന്‍ ശ്രമിച്ച മൂന്നു സ്കൂളുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.

സി.​ബി.​എ​സ്.​ഇ അം​ഗീ​കാ​ര​മി​ല്ലാ​ത്ത​തി​നാ​ല്‍ കൊ​ച്ചി മൂ​ല​ങ്കു​ഴി അ​രൂ​ജാ​സ് സ്കൂ​ളി​ലെ 28 വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക്​​ ഫെ​ബ്രു​വ​രി 24, 26, 29 തീ​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ള്‍ എ​ഴു​താന്‍ കഴിഞ്ഞിരുന്നില്ല. ശേ​ഷി​ക്കു​ന്ന പ​രീ​ക്ഷ​ക​ള്‍ എ​ഴു​താ​ന്‍ അ​നു​മ​തി നല്‍കണമെന്നാവശ്യപ്പെട്ട്​ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...