Wednesday, January 8, 2025 6:16 pm

ശ്രീചിത്ര ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ കേന്ദ്രസർക്കാർ മൂന്നംഗ സമതിയെ നിയോഗിച്ചു ; ഡിജിപി ഡോ. ജേക്കബ് തോമസും സമിതിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ കേന്ദ്രസർക്കാർ മൂന്നംഗ സമതിയെ നിയോഗിച്ചു. ഗവേണിംഗ് ബോഡി അംഗം ടി പി സെൻകുമാർ നൽകിയ പരാതി അന്വേഷിക്കാനുളള സമിതിയിൽ ഡിജിപി ഡോ. ജേക്കബ് തോമസും അംഗമാണ്.  സംസ്ഥാന സർക്കാരുമായുളള നിയമയുദ്ധത്തെ തുടർന്ന് സർവീസിൽ തിരിച്ചെത്തിയ ജേക്കബ് തോമസിന് പുതിയ നിയോഗം. ശ്രീചിത്ര ഇൻസ്റ്റിട്ട്യൂട്ടിലെ ക്രമക്കേടുകൾ അന്വേഷിക്കാനുളള സമിതിയിൽ ജേക്കബ് തോമസിനെ ഉൾപ്പെടുത്തിയത് തീർത്തും അപ്രതീക്ഷിതമായാണ്.   രണ്ട് വർഷത്തോളമായി സസ്പെൻഷിനിലായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ സെപ്റ്റംബറിലാണ് ഷൊർണ്ണൂർ സ്റ്റീൽ ആന്റ് മെറ്റൽസ് ഇൻഡസ്ട്രീസ് എംഡിയായി നിയമനനം നൽകിയത്.

നിയമനങ്ങളിലും ഫെല്ലോഷിപ്പുകൾ അനുവദിക്കുന്നതിലുമെല്ലാം സംസ്ഥാന സര്‍ക്കാര്‍  അനധികൃതമായി ഇടപെടൽ നടത്തുന്നുവെന്നാണ് സെൻകുമാറിന്റെ പരാതി.  ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടർ ഗോവർദ്ധൻ മേത്തയുടെ നേതൃത്വത്തിലെ സമിതിയിൽ ബംഗളൂരു നിംഹാൻസ് ഡയറക്ടർ ഡോ ബിഎൻ ഗംഗാധരനും അംഗമാണ്. ഈമാസം 31ന് മുൻപായി റിപ്പോർട്ട് നൽകണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലായം സമിതിക്ക് നൽകിയ നിർദ്ദേശം. പരാതിയെക്കുറിച്ചോ കേന്ദ്രസമിതിയെ കുറിച്ചോ അറിയില്ലെന്ന് ശ്രീചിത്ര ഡയറക്ടർ വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകും : മുഖ്യമന്ത്രി

0
തിരുവനന്തപുരം :സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും എല്ലാ...

മെത്താഫിറ്റമിന്‍ കടത്തിയ കേസില്‍ യുവാവിന് ഒരു വര്‍ഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ...

0
മാനന്തവാടി: മയക്കുമരുന്നായ മെത്താഫിറ്റമിന്‍ കടത്തിയ കേസില്‍ 24 വയസുള്ള യുവാവിന് ഒരു...

സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ ; ‘ജീവന്‍ രക്ഷാ യോജന’ പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ...

കളർഫുൾ ഫാമിലി എൻ്റർടെയിനറുമായി സൗബിനും ധ്യാനും നമിതയും വരുന്നു; ‘മച്ചാൻ്റെ മാലാഖ’ ഫെബ്രുവരി 27...

0
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ...