തിരുവനന്തപുരം : രണ്ടാമത് ലോക കേരളസഭ ഇന്നവസാനിക്കും. ലോക കേരളസഭയ്ക്ക് നിയമ പരിരക്ഷ നല്‍കുന്നതിനുള്ള കരട് ബില്ല് ഇന്ന് അംഗീകരിക്കും. പ്രവാസികൾ ഉന്നയിച്ച വിഷയങ്ങളിൽ മുഖ്യമന്ത്രി ഉച്ചക്ക് മറുപടി നൽകും.
ലോക കേരളസഭ നിയമിക്കാനുള്ള കരട് ബില്ലിൻമേലുള്ള ചർച്ച പൂർത്തിയാക്കി ബില്ല് സഭ അംഗീകരിക്കും. തുടർന്ന് മന്ത്രിസഭ ചർച്ച ചെയ്ത് നിയമസഭ പാസാക്കിയാൽ മാത്രമേ നിയമമായി മാറുകയുള്ളു. മുഖ്യമന്ത്രി സഭ നേതാവും പ്രതിപക്ഷ നേതാവ് ഉപനേതാവുമാകുന്ന ലോക കേരള സഭയിൽ 351 അംഗങ്ങളായിരിക്കും ഉണ്ടാവുക. സ്പീക്കർ ചെയർമാനായ ഏഴ് അംഗ പ്രസീഡിയത്തിനാണ് സഭയുടെ നിയന്ത്രണം. സർക്കാരിന്റെ താത്പര്യ വിരുദ്ധമായി പ്രവർത്തിച്ചാൽ അംഗത്വം റദ്ദാക്കും. തുടങ്ങിയ നിബന്ധനകള്‍ കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുന്‍പ് ലോകകേരള സഭ നിയമമായി മാറും. പ്രവാസികള്‍ നേരിടുന്ന എട്ട് വിഷയങ്ങളിന്മലേുള്ള ചര്‍ച്ചകള്‍ ഇന്നലെ നടന്നിരുന്നു. ഈ സമിതികള്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന കാര്യങ്ങള്‍ ഇന്ന് സഭയില്‍ റിപ്പോര്‍ട്ട് ചെയ്യും. തുടര്‍ന്ന ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്ന വിഷയങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ സമാപന പ്രസംഗത്തോടെ ഉച്ചക്ക് രണ്ടാമത് ലോകകേരള സഭ സമാപിക്കും.