Friday, December 1, 2023 4:28 pm

അധിക ബാധ്യത : സ്വകാര്യ ബസുകൾ സർവ്വീസ് ഒഴിവാക്കുന്നു

തിരുവനന്തപുരം : ഡീസൽ വിലവർധനവുൾപ്പടെയുള്ള അധിക ബാധ്യതയെ തുടർന്ന് സ്വകാര്യ ബസുകൾ സർവ്വീസ് ഒഴിവാക്കുന്നു. പെർമിറ്റ് സറണ്ടർ ചെയ്താണ് ബസ്സുടമകൾ സർവീസ് വ്യാപകമായി നിർത്തലാക്കുന്നത്. ബസ് വ്യവസായ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നിയോഗിച്ച രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും ബസ്സുടമകൾ ആവശ്യപ്പെടുന്നു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

വിലവർധനക്ക് പുറമേ ഡീസലിന് ഗുണനിലവാരം കുറഞ്ഞതും 10 മുതൽ 15 ശതമാനം വരെ അധിക ബാധ്യതയാകുന്നതായി ബസുടമകൾ പറയുന്നു. ഇൻഷുറൻസ്, ടയർ തേയ്മാനം, സ്പെയർ പാർട്സ് എന്നിവയിലുണ്ടായ വർദ്ധനവും ബസ് വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയതായും ഉടമകൾ വ്യക്തമാക്കുന്നു. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പെർമിറ്റ് സറണ്ടർ ചെയ്ത് സർവ്വീസ് ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ് ഉടമകൾ.

ഇതനുസരിച്ച് സ്വകാര്യ ബസുകളുടെ എണ്ണം ഓരോ വർഷവും ഗണ്യമായി കുറയുകയാണ്. സ്വകാര്യ ബസ് വ്യവസായ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി സർക്കാർ ബസ്സുടമകളുമായി ചർച്ച നടത്തിയിരുന്നു. ഇതേത്തുടർന്ന് നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ മുന്നോട്ട് വെച്ച നിർദേശങ്ങൾ പക്ഷേ നടപ്പിലാക്കിയിട്ടില്ല. ചാർജ് വർധന, വിദ്യാർഥികളുടെ കൺസഷൻ പരിഷ്ക്കരണം, ജിഎസ്ടി ഇളവ് തുടങ്ങിയവയാണ് പരിഹാരമായി ബസുടമകൾ ആവിശ്യപ്പെടുന്നത്.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട വടശേരിക്കരയിൽ തീർഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി വിശ്രമകേന്ദ്രം ഒരുങ്ങുന്നു

0
പത്തനംതിട്ട : അയ്യപ്പ ദർശനത്തിനും വിനോദസഞ്ചാരത്തിനും എത്തുന്നവർക്കായി വിപുലമായ സൗകര്യം വടശേരിക്കരയിൽ...

ഒരു കിലോ പഞ്ചസാര അല്ലെങ്കിൽ 40 രൂപ കൊണ്ടുവരണം : കലോത്സവത്തിനായി വിഭസമാഹരണം വിവാ​ദത്തിൽ

0
കോഴിക്കോട് : ‌ റവന്യൂ ജില്ലാ കലോത്സവത്തിനായുള്ള വിഭവസമാഹരണം വിവാദത്തിൽ. പേരാമ്പ്ര...

സംസ്കൃത സർവ്വകലാശാലയിൽ ജൂനിയർ / ട്രെയിനി പ്രോഗ്രാമർ ഒഴിവുകൾ

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഐ ടി വിഭാഗത്തിൽ ഒഴിവുള്ള ജൂനിയർ പ്രോഗ്രാമർ,...

കെഎസ്എസ്പിഎ പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തി

0
പന്തളം : ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, അനുവദനീയമായ ക്ഷാമ...