Saturday, April 26, 2025 11:38 am

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഡ് പരിശോധനാ കിറ്റിന് ഐസിഎംആർ അനുമതി ലഭിച്ചില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഡ് പരിശോധനക്കുള്ള ആർ ടി ലാമ്പിന് ഐസിഎംആറിന്റെ അനുമതി ലഭിച്ചില്ല. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ അപാകതകൾ കണ്ടെത്തിയതിനെ തുടർന്നാണിത്. സാങ്കേതികവിദ്യ പുതുക്കി അനുമതിക്കായി വീണ്ടും ഐസിഎംആറിനെ സമീപിക്കുമെന്ന് ശ്രീചിത്ര അധികൃതർ അറിയിച്ചു.

നിലവിലെ ആർടി പിസിആർ കിറ്റും ശ്രീചിത്രയുടെ കിറ്റും ഉപയോഗിച്ച് ഒരേ സാമ്പിളുകൾ പരിശോധിച്ചു. ശ്രീചിത്രയുടെ പരിശോധന സംവിധാനം പകുതിയിൽ താഴെ സാമ്പിളുകളിൽ മാത്രമാണ് കൃത്യമായഫലം കാണിച്ചത്. 95 ശതമാനവും സാമ്പിളുകൾ കൃത്യമായ ഫലം കാണിച്ചാലേ അനുമതി കിട്ടൂ. 251 സാമ്പിളുകളിൽ പരിശോധിച്ചപ്പോൾ 46.5 ശതമാനമാണ് ശ്രീചിത്ര കിറ്റിന്റെ കൃത്യത.

കുറ‍ഞ്ഞ ചെലവിലും കുറഞ്ഞ സമയത്തിലും കൃത്യതയുളള ഫലം കിട്ടുമെന്നായിരുന്നു ശ്രീചിത്രയുടെ അവകാശവാദം. വൈറസിലെ എൻ – ജീൻ കണ്ടെത്തി പരിശോധിക്കുന്നു എന്നതാണ് പ്രത്യേകതയായി ശ്രീചിത്ര നേരത്തെ വിശദീകരിച്ചിരുന്നത്. സാമ്പിളെടുക്കുന്നത് മുതൽ ഫലം വരുന്നത് വരെ സമയം രണ്ട് മണിക്കൂറിൽ താഴെ മതിയെന്നും ഒരു മെഷീനിൽ ഒരേ സമയം 30 സാമ്പിളുകൾ വരെ പരിശോധിക്കാനാകുമെന്നും ശ്രീചിത്ര വ്യക്തമാക്കിരുന്നു.

എന്നാൽ വൈറോളജി ഇൻസ്റ്റിട്ട്യൂട്ടിലെ പരിശോധനയ്ക്ക് മൂന്ന് മണിക്കൂർ സമയമാണ് എടുത്തത്. ആർടി ലാമ്പ് പരിശോധന സംവിധാനം പൂർണ്ണമായും ഐസിഎംആർ തളളിയിട്ടില്ലെന്നും അനുമതിക്കായി വീണ്ടും സമീപിക്കാൻ അവസരമുണ്ടെന്നുമാണ് ശ്രീചിത്ര ഇൻസ്റ്റിട്ട്യൂട്ടിന്റെ ഔദ്യോഗിക വിശദീകരണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന മോട്ടോർ വാഹന വകുപ്പിൽ സ്ഥലംമാറ്റം ; മാറ്റിയത് 110 പേരെ

0
തിരുവനന്തപുരം : സംസ്ഥാന മോട്ടോർ വാഹന വകുപ്പിൽ സ്ഥലംമാറ്റം വിവാദമാകുന്നു. സംസ്ഥാനത്തെ...

കെ എം എബ്രഹാമിനെ പിന്തുണച്ച് ഇ പി ജയരാജൻ

0
കൊച്ചി : കെ എം എബ്രഹാമിനെ പിന്തുണച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം...

അമിത വേഗതയിലെത്തിയ വാഹനമിടിച്ച് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു

0
തിരുവനന്തപുരം : കിളിമാനൂർ ആറ്റിങ്ങൽ റോഡിൽ ചെമ്മരത്തുമുക്കിൽ അമിത വേഗതയിലെത്തിയ വാഹനമിടിച്ച്...

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്

0
ചെന്നെെ : പഹൽഗാമിൽ 26 പേരുടെ മരണത്തിനും ഇടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച്...