പത്തനംതിട്ട: കോന്നി മണ്ഡലത്തിലെ സജീവ സി.പി.എം പ്രവര്‍ത്തക അഡ്വ. കെ.ശ്രീകലകുമാരി ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിജയകുമാര്‍ മണിപ്പുഴ, വി എ. സൂരജ്, ജില്ലാ ഭാരവാഹികളായ പി ആര്‍ ഷാജി, ജയ ശ്രീകുമാര്‍, എം ജി കൃഷ്ണകുമാര്‍, ബിന്ദു പ്രസാദ്, പി കെ ഗോപാലകൃഷ്ണന്‍ നായര്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് മീന എം നായര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഹരീഷ് കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.