തിരുവനന്തപുരം : വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമ ഫോട്ടോഗ്രാഫര്‍ മരിച്ചു. ശ്രീകണ്‌ഠേശ്വരം ഭജനമഠത്തില്‍ ശ്രീകാന്ത് .എസ് (32) ആണ് മരിച്ചത്. ശ്രീകാന്ത് സഞ്ചരിച്ച സ്‌കൂട്ടര്‍ ലോറിയിലിടിച്ച് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ജൂലൈ 31ന് രാത്രിയില്‍ കുമാരപുരം പള്ളിമുക്ക് റോഡിലാണ് അപകടം ഉണ്ടായത്.
ആറ് ദിവസമായി തീവ്രപരിചരണവിഭാഗത്തിലായിരുന്ന ശ്രീകാന്ത് രാത്രിയോടു കൂടിയാണ് മരണപ്പെട്ടത്. സുപ്രഭാതം തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫര്‍ ശ്രീകുമാര്‍ ആണ് ശ്രീകാന്തിന്റെ പിതാവ്. മാതാവ് രത്‌നമ്മ.
ഭാര്യ – രമ്യ (വര്‍ക്കല നഗരസഭ താല്‍ക്കാലിക ജീവനക്കാരി) മകന്‍ : അങ്കിത്. സഹോദരി: ശ്രീകുമാരി. ശ്രീകാന്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.