റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് കക്കാട് കോട്ടുപാറതടത്തിൽ വീട്ടിൽ റെജി കെ വി യുടെ മകൾ ശ്രീലക്ഷ്മി ആർ കഴിഞ്ഞ ദിവസം ഗോവയിൽ നടന്ന നാലാമത് നാഷ്ണൽ യൂത്ത് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ ഓട്ട മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.
മാടമൺ എൽപി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സ്റ്റേറ്റ് ലെവൽ മീറ്റിൽ സെലെക്ഷൻ കിട്ടുകയുണ്ടായി. തുടർന്ന് എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ്സ് വരെ ഗുരുകുലം എച്ച്എസ് ഇടക്കുളം പഠിപ്പിച്ചിരുന്ന സമയത്ത് സ്റ്റേറ്റ് ലെവലിലും അമച്ചർ മീറ്റിലും നാഷണൽ ലെവലിലും പങ്കെടുത്തിരുന്നു. ഒമ്പതാം ക്ലാസിൽ വച്ച് ജില്ലയിൽ വേഗത്തിലെത്തിയ താരമായി.
എം എസ് എച്ച്എസ് റാന്നിയിൽ പ്ലസ് വണ്ണിന് പഠിച്ചിരുന്ന സമയത്ത് നിരവധി മീറ്റുകളിൽ പങ്കെടുത്തിരുന്നു. പ്ലസ്ടുവിന് ശേഷം തൃശ്ശൂർ കൊടകര സഹൃദയ കോളേജ് ഏറ്റെടുത്തു പഠിപ്പിച്ചു വരുന്നു. അവിടെവെച്ച് സ്റ്റേറ്റ് ലെവൽ നാഷണൽ ലെവൽ പോവുകയുണ്ടായി.
ഇപ്പോൾ സഹൃദയ കോളേജിൽ അവസാന വർഷ ഡിഗ്രി ബി എസ്സി കെമിസ്ട്രി പഠിച്ചുകൊണ്ടിരിക്കുന്നു. അച്ഛൻ റെജി കെ വി കൃഷി പണിക്കാരൻ ആണ്, അമ്മ ശോഭിത റെജി അനിയത്തി പാർവതി റെജി എന്നിവരടങ്ങിയതാണ് കുടുംബം.