നാലാമത് നാഷണൽ യൂത്ത് ഗെയിംസ് ചാമ്പ്യൻഷിപ്പ് ; 200 മീറ്റർ ഓട്ട മത്സരത്തിൽ രണ്ടാം സ്ഥാനം നേടി ശ്രീലക്ഷ്മി ആർ

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് കക്കാട് കോട്ടുപാറതടത്തിൽ വീട്ടിൽ റെജി കെ വി യുടെ മകൾ ശ്രീലക്ഷ്മി ആർ കഴിഞ്ഞ ദിവസം ഗോവയിൽ നടന്ന നാലാമത് നാഷ്ണൽ യൂത്ത് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ ഓട്ട മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.

മാടമൺ എൽപി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സ്റ്റേറ്റ് ലെവൽ മീറ്റിൽ സെലെക്ഷൻ കിട്ടുകയുണ്ടായി. തുടർന്ന് എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ്സ് വരെ ഗുരുകുലം എച്ച്എസ് ഇടക്കുളം പഠിപ്പിച്ചിരുന്ന സമയത്ത് സ്റ്റേറ്റ് ലെവലിലും അമച്ചർ മീറ്റിലും നാഷണൽ ലെവലിലും പങ്കെടുത്തിരുന്നു. ഒമ്പതാം ക്ലാസിൽ വച്ച് ജില്ലയിൽ വേഗത്തിലെത്തിയ താരമായി.

എം എസ് എച്ച്എസ് റാന്നിയിൽ പ്ലസ് വണ്ണിന് പഠിച്ചിരുന്ന സമയത്ത് നിരവധി മീറ്റുകളിൽ പങ്കെടുത്തിരുന്നു. പ്ലസ്ടുവിന് ശേഷം തൃശ്ശൂർ കൊടകര സഹൃദയ കോളേജ് ഏറ്റെടുത്തു പഠിപ്പിച്ചു വരുന്നു. അവിടെവെച്ച് സ്റ്റേറ്റ് ലെവൽ നാഷണൽ ലെവൽ പോവുകയുണ്ടായി.

ഇപ്പോൾ സഹൃദയ കോളേജിൽ അവസാന വർഷ ഡിഗ്രി ബി എസ്സി കെമിസ്ട്രി പഠിച്ചുകൊണ്ടിരിക്കുന്നു. അച്ഛൻ റെജി കെ വി കൃഷി പണിക്കാരൻ ആണ്, അമ്മ ശോഭിത റെജി അനിയത്തി പാർവതി റെജി എന്നിവരടങ്ങിയതാണ് കുടുംബം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​”ഡാർക് ഹ്യൂമർ”; പ്രൽഹാദ് ജോഷിയുടെ മന്ത്രിസഭാ നിയമനത്തെ പരസ്യമായി പരിഹസിച്ച് ബിജെപി നേതാവിന്റെ മകൾ

0
ഡല്‍ഹി: പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയെ നിയമിച്ചത് ഡാര്‍ക്...

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൻ്റെ ശോചനീയവസ്ഥ ; ആഗസ്റ്റ് 5ന് സംയുക്ത പരിശോധന നടത്തും

0
പത്തനംതിട്ട: ഏഴ് കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ്...

റിമാൻഡ് ചെയ്തതിന് പിന്നാലെ പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപെട്ടു

0
തിരുവനന്തപുരം: പോക്സോ കേസ് പ്രതി കോടതിയിൽ നിന്ന് ഓടി രക്ഷപെട്ടു. നെടുമങ്ങാട്...

റാന്നി താലൂക്ക് രൂപീകരണത്തിന് നാളെ 43 വയസ്സ് ; മലയോര നാടിന് ഇത് അഭിമാന...

0
റാന്നി: പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ താലൂക്കുകളിലൊന്നായ റാന്നി രൂപീകൃതമായിട്ട് ഇന്ന്...