ശ്രീനിവാസൻ വധക്കേസ് ; കൊലയാളി സംഘത്തിലെ കൂടുതൽ പേർ കസ്റ്റഡിയിലെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലക്കേസിൽ  കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുടെ വീടുകളിൽ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ചിലര്‍ കസ്റ്റഡിയിലായെന്നാണ് സൂചന. അതിനിടെ ഇന്നലെ അറസ്റ്റിലായ കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ അബ്ദുള്‍ ഖാദര്‍ എന്ന ഇക്ബാലിന്‍റെ തെളിവെടുപ്പ് ഇന്ന് നടക്കും. പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന കോങ്ങാട് മേഖലയിലാണ് തെളിവെടുപ്പ്. ഒമ്പത് പേരെയാണ് ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലായതായും സൂചനയുണ്ട്. സുബൈര്‍ വധക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കം അന്വേഷണ സംഘം തുടങ്ങും.

ശ്രീനിവാസന്‍ കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ കേസില്‍ നിര്‍ണായക അറസ്റ്റുമായി അന്വേഷണ സംഘം. മേലാമുറിയിലെത്തി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ ആറംഗ സംഘത്തിലെ ഒരാള്‍ ഉള്‍പ്പടെ രണ്ട് പേരെയാണ് പോലീസ് ഇന്നലെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് നടത്തിയ സംഭാഷണത്തെ അപകീർത്തികരമായി പ്രചരിപ്പിച്ചുവെന്ന് കെ.എൻ. ബാലഗോപാൽ

0
ന്യൂഡൽഹി: നിയമസഭാ സമ്മേളന കാലയളവിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് നടത്തിയ...

ജാനകിയമ്മക്ക് മൈസൂരുവിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

0
മൈസൂരു : സ്വരമാധുരിയുടെ ജാനകി യുഗം അവസാനിച്ചു. തെന്നിന്ത്യൻ വാനമ്പാടിക്ക് നെഞ്ചുരുകി...

ടിവികെയെ ഇന്‍ഡ്യ’ മുന്നണിയുടെ ഭാഗമാക്കാനുള്ള വിസികെയുടെ മധ്യസ്ഥശ്രമങ്ങൾ പരസ്യമായി തള്ളി ഡിഎംകെ

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) ദേശീയ...

പിഎം ശ്രീ വിവാദത്തിൽ യുഡിഎഫ് സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ വിമർശനവുമായി പി രാജീവ്

0
കൊച്ചി: പിഎം ശ്രീ വിവാദത്തിൽ യുഡിഎഫ് സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ വിമർശനവുമായി മുൻ...