Sunday, March 30, 2025 12:52 pm

തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ച ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചയച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ച കേരളത്തില്‍ നിന്നുള്ള രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ പരാതിയെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചുവിളിച്ചു. കേരളാ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമന്‍, ആസിഫ് കെ യൂസഫ് എന്നിവരെയാണ് തിരികെ വിളിച്ചത്. മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. ക്രിമിനൽ കേസിൽ പ്രതികളായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലക്ക് നിയോഗിക്കാൻ പാടില്ലെന്ന ചട്ടം മറികടന്നായിരുന്നു ഇത്.

സിറാജ് ദിനപത്രം മാനേജ്മെൻറ് ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീറാം വെങ്കിട്ടരാമനെ കമ്മീഷൻ തിരിച്ചുവിളിച്ചത്. സിവില്‍ സര്‍വ്വീസ് ലഭിക്കാനായി വ്യാജ വരുമാന സര്‍ട്ടിഫീക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ അന്വേഷണം നേരിടുന്നയാളാണ് ആസിഫ്. ഇരുവര്‍ക്കും പകരമായി ജാഫര്‍ മാലിക്കിനെയും ഷര്‍മിള മേരി ജോസഫിനെയും നിയമിച്ചു. തമിഴ്നാട്ടിലെ തിരുവൈക നഗർ, എഗ് മോർ നിയമസഭ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷണച്ചുമതല നൽകിയിരുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെസിബിസി നിലപാടിനെ സ്വാ​ഗതം ചെയ്ത് ബിജെപി

0
ദില്ലി : കെസിബിസി നിലപാടിനെ സ്വാ​ഗതം ചെയ്ത് ബിജെപി. ജനങ്ങൾ നേരിടുന്ന...

വീടിന് മുകളിൽ ചെറുവിമാനം തകർന്ന് വീണ് ഒരാൾ കൊല്ലപ്പെട്ടു

0
മിനിയാപൊളിസ് : അമേരിക്കയിലെ മിനിയാപൊളിസിലെ വീടിന് മുകളിൽ ചെറുവിമാനം തകർന്ന് വീണ്...

തട്ടയിൽ ഒരിപ്പുറത്തമ്മയ്ക്കുമുൻപിൽ കരക്കാരുടെ കാഴ്ചകളൊരുങ്ങുന്നു

0
പന്തളം : തട്ടയിൽ ഒരിപ്പുറത്തമ്മയ്ക്കുമുൻപിൽ കരക്കാരുടെ കാഴ്ചകളൊരുങ്ങുന്നു. ഏപ്രിൽ ഒന്നിനാണ്...

എമ്പുരാനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

0
തിരുവനന്തപുരം: മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന ചിത്രമാണ് എമ്പുരാൻ...