Thursday, March 13, 2025 8:20 am

ദില്ലിയിൽ പിടിയിലായ ഐഎസ് ഭീകരൻ കേരളത്തിലുമെത്തി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ദില്ലിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലുമെത്തിയിരുന്നതായി റിപ്പോർട്ട്. വനമേഖലയിൽ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടുകിട്ടിയതായും സ്പെഷൽ സെൽ വൃത്തങ്ങൾ അറിയിച്ചു. എൻഐഎ തലയ്ക്ക് വിലയിട്ട ഐ എസ് ഭീകരൻ മുഹമ്മദ് ഷെഹനാസ് എന്ന ഷാഫി ഉസ്മാൻ ഇന്നാണ് ദില്ലിയിൽ നിന്ന് അറസ്റ്റിലായത്. പൂനെ ഐ എസ് കേസുമായി ബന്ധപ്പെട്ടാണ് ദില്ലി പോലീസ് സ്പെഷ്യൽ സെൽ ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്ന് ലക്ഷം രൂപ ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാൾക്ക് ഒപ്പം കൂടുതൽ പേർ അറസ്റ്റിലായെന്നാണ് സൂചന. ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ ഇയാൾ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടുവെന്നും  സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള സാധനങ്ങളും പിടികൂടിയെന്നും ദില്ലി പോലീസ് അറിയിച്ചു.

ദേശീയ അന്വേഷണ ഏജൻസിയുടെ  മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഭീകരനാണ് പിടിലായ ഷഹാനവാസ്. ദില്ലിയിലെ ഒളിയിടത്തിൽ നിന്നാണ് അറസ്റ്റ്. വാഹനമോഷണക്കേസിൽ ഇയാളെ കഴിഞ്ഞ ജൂലൈയിൽ പൂനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ രണ്ട് കൂട്ടാളികളെ പിടികൂടി. ഇതോടെയാണ് ഐഎസ് ബന്ധം പുറത്ത് വന്നത്. നിശബ്ദമായി പ്രവർത്തിച്ചിരുന്ന സംഘം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സ്ഫോടനത്തിന് ലക്ഷ്യമിട്ടിരുന്നു. കേസ് എൻഐഎ ഏറ്റെടുത്തതോടെയാണ് മൂന്ന് പേരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം എൻഐഎ പ്രഖ്യാപിച്ചത്. ഇയാൾക്കൊപ്പം മറ്റു ചിലരും പിടിയിലായിട്ടുണ്ട്. സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള സാധനങ്ങളും പിടികൂടിയെന്നും ദില്ലി പോലീസ് അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗസ്സ പുനർനിർമാണം ; അറബ് പദ്ധതി അമേരിക്കൻ പ്രതിനിധിക്ക് മുമ്പാകെ അവതരിപ്പിച്ചു

0
ദോഹ : അറബ് രാജ്യങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഗസ്സ പുനർനിർമാണ പദ്ധതി...

പള്ളിയിൽ മോഷണം നടത്തി മുങ്ങിയ പ്രതി അറസ്റ്റിൽ

0
കോട്ടയം : തലയോലപ്പറമ്പ് സെന്റ് ജോ‍ർജ് പള്ളിയിൽ മോഷണം നടത്തി മുങ്ങിയ...

പോലീസിനെ ആക്രമിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്ത രണ്ട് എസ്.ഐമാർക്ക് സ്ഥാനചലനം

0
തലശ്ശേരി : ഇല്ലത്ത് താഴെ മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ പോലീസിനെ ആക്രമിച്ച സംഭവത്തിൽ...

ബസിൽ കഞ്ചാവുമായി വന്ന യുവതി പിടിയിലായി

0
കൽപ്പറ്റ : ബസിൽ കഞ്ചാവുമായി വന്ന യുവതി മുത്തങ്ങ ചെക്ക്പോസ്റ്റിൽ പിടിയിലായി....