മസ്കറ്റിൽ നിന്നും അബുദാബിയിലേക്ക് ബസ് സർവീസ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ് : മസ്കറ്റിൽ നിന്നും അബുദാബിയിലേക്ക് ബസ് സർവീസ് ആരംഭിച്ചു. മസ്കറ്റിൽ നിന്നും അല്‍ ഐന്‍ വഴിയാണ് ഒമാൻ നാഷണൽ ട്രാൻസ്‌പോർട്ട് കമ്പനിയുടെ മുവാസലാത് ബസ് അബുദാബിയിൽ എത്തുക. രാവിലെ ആറരക്ക് മുവാസലാത്തിന്റെ മസ്‌കറ്റിലെ അസൈബ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസ് വൈകുന്നേരം മൂന്നരക്ക് അബുദാബിയിൽ  എത്തിച്ചേരും. പതിനൊന്ന് ഒമാനി റിയാലാണ് മസ്കറ്റിൽ നിന്നും  അബുദാബിയിലേക്കുള്ള യാത്രാ നിരക്ക്. ഓരോ യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. മസ്കറ്റിൽ നിന്നും അബുദാബിയിൽ പോയി മടങ്ങി വരുന്നതിന് ഇരുപത്തിരണ്ട്  ഒമാനി റിയാൽ നൽകണം. അബൂദബിയിൽ നിന്ന് രാവിലെ പത്തരക്ക്  പുറപ്പെടുന്ന ബസ് രാത്രി എട്ടരയോട് കൂടി മസ്കറ്റിൽ എത്തിച്ചേരും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭോജ്ശാല സമുച്ചയത്തിന് സമീപത്തെ ദർ​ഗയിൽ മുസ്ലീങ്ങൾക്ക് വെള്ളിയാഴ്ച പ്രാർഥന നടത്താൻ സുപ്രീംകോടതിയുടെ അനുമതി

0
ന്യൂഡൽഹി: മധ്യപ്രദേശിലെ ധറിലെ ഭോജ്ശാല സമുച്ചയത്തിന് സമീപത്തുള്ള ദർ​ഗയിൽ മുസ്ലീം മതവിശ്വാസികൾക്ക്...

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം

0
ന്യൂഡൽഹി : ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും...

പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ടി ഐ മധുസൂദനന്‍റെ ഹർജിയോട് പ്രതികരിച്ച് വി...

0
കണ്ണൂർ: പയ്യന്നൂരിലെ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എൽ ഡി എഫ്...

ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയുടെ മാരുതി ജിമിനി ജീപ്പ് അജ്ഞാതർ കത്തിച്ചു

0
തൃശൂർ: ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയുടെ മാരുതി ജിമിനി ജീപ്പ് അജ്ഞാതർ...