ബിസിസിഐ നിലപാടിനെ പിന്തുണച്ച് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും

For full experience, Download our mobile application:
Get it on Google Play

കൊളംബോ: ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ധാക്കയില്‍ നടത്താനുള്ള തീരുമാനത്തെ എതിര്‍ത്ത ബിസിസിഐ നിലപാടിനെ പിന്തുണച്ച് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും. ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് ധാക്കയില്‍ യോഗം നടത്താനുള്ള ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്‌വിയുടെ തീരുമാനത്തിന് തിരിച്ചടിയാണ് അഫ്ഗാനിസ്ഥാന്‍റെയും ശ്രീലങ്കയുടെ നിലപാട്. ഈ മാസം 24-25 തീയതികളിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ അധ്യക്ഷതയില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ധാക്കയില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ യോഗവേദി മാറ്റണമെന്ന് ഇന്ത്യ തുടര്‍ച്ചയായി അഭ്യര്‍ത്ഥിച്ചിട്ടും യോഗത്തിന് അധ്യക്ഷം വഹിക്കുന്ന പാക് ക്രിക്കറ്റ് ബോര്‍ഡ് അതിന് തയാറായില്ല. ധാക്കയില്‍ യോഗം നടത്തിയാല്‍ ബഹിഷ്കരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. യോഗം നടക്കണമെങ്കില്‍ ടെസ്റ്റ് പദവിയുള്ള മൂന്ന് സ്ഥിരാംഗങ്ങളെങ്കിലും പങ്കെടുക്കണം. അതുപോലെ അസോസിയേറ്റ് രാജ്യങ്ങളിലെ 10 അംഗങ്ങളും യോഗത്തിനുണ്ടാവണം. ഇന്ത്യക്ക് പിന്തുണ അറിയിച്ച് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും യോഗത്തില്‍ നിന്നു വിട്ടുനിന്നാല്‍ മൂന്ന് ടെസ്റ്റ് രാജ്യങ്ങളെന്ന ക്വാറം തികയ്ക്കാനാവില്ല.

അസോസിയേറ്റ് രാജ്യങ്ങളില്‍ എത്ര രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടില്ല.ഈ സാഹചര്യത്തില്‍ യോഗം നടക്കുമോ എന്ന കാര്യം സംശയമാണ്. ബംഗ്ലാദേശിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില് ഇന്ത്യൻ ടീമിന്‍റെ ബംഗ്ലാദേശ് പര്യടനം മാറ്റിവെക്കാന്‍ ബിസിസിഐയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും നേരത്തെ തീരുമാനിച്ചിരുന്നു. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പാസാക്കുന്ന ഒരു പ്രമേയവും അംഗീകരിക്കില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേബിൾ ജോലിക്കായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തി ; മരണാനന്തരം അഞ്ചു പേർക്ക് പുതുജീവനേകി ശിവകുമാർ

0
തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി...

പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണം

0
കോഴിക്കോട്: പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര...

ഡൽഹിയിൽ അടുത്ത ഒരാഴ്ച കൂടി മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

0
ഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴയിൽ നിന്ന് ഡൽഹിക്ക് ഉടൻ...

ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി ; ഇന്ന്...

0
കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ...