കൊളംബോ : ചൈനയോട് സഹായം തേടി ശ്രീലങ്ക. ശ്രീലങ്കയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ചൈനീസ് കമ്ബനികളോട് ആവശ്യപ്പെടണമെന്ന് ശ്രീലങ്കയുടെ ചൈനയിലെ എംബസി ആവശ്യപ്പെടുന്നു. നാല് ബില്യണ്‍ ഡോളറിന്റെ പാക്കേജ് ലങ്കയ്ക്ക് വേണ്ടി പ്രഖ്യാപിക്കണമെന്നാണ് ശ്രീലങ്കയുടെ ചൈനയിലെ എംബസി ആവശ്യപ്പെടുന്നത്.
തേയില, സഫയര്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവ ചൈനീസ് കമ്ബനികള്‍ ശ്രീലങ്കയില്‍ നിന്ന് വാങ്ങണമെന്നാണ് ആവശ്യം. ചൈനയ്ക്ക് കൊളംബോയിലും ഹമ്ബന്‍തോട്ടയിലും തുറമുഖങ്ങളുടെ വികസനത്തിനായി നിക്ഷേപിക്കാമെന്നും ചൈനയിലെ ശ്രീലങ്കന്‍ അംബാസഡര്‍ പലിത കൊഹോന പറഞ്ഞു.കൊവിഡ് കാലത്ത് നടക്കാതെ പോയ നിക്ഷേപ പദ്ധതികൾ ഇനി നടപ്പിലാക്കണമെന്നാണ് ആവശ്യം. ഇതിന് പുറമെ ചൈനയിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ശ്രീലങ്കയിലേക്ക് എത്തിക്കാനും എംബസി താത്പര്യപ്പെടുന്നുണ്ട്. 2018 ൽ ചൈനയിൽ നിന്ന് 2.65 ലക്ഷം വിനോദസഞ്ചാരികളാണ് ശ്രീലങ്കയിൽ എത്തിയത്. എന്നാൽ 2019 ൽ ഒരാൾ പോലും ചൈനയിൽ നിന്ന് ശ്രീലങ്കയിലേക്ക് എത്തിയിരുന്നില്ല.