വിവാദ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ട രാമനെ പിആര്‍ഡി ഫാക്‌ട് ചെക്കിംഗ് സമിതിയില്‍നിന്ന് ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിവാദ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ട രാമനെ പിആര്‍ഡി ഫാക്‌ട് ചെക്കിംഗ് സമിതിയില്‍നിന്ന് ഒഴിവാക്കി. മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ആരോഗ്യവകുപ്പ് അഡീ.സെക്രട്ടറി ബിജു ഭാസ്‌കറാണ് പുതിയ അംഗം.

ആരോഗ്യ വകുപ്പിലെ ജോയിന്റെ സെക്രട്ടറിയായ ശ്രീറാമിനെ ഒക്ടോബര്‍ ആദ്യവാരമാണ് ഫാക്‌ട് ചെക്കിംഗ് സമിതിയില്‍ അംഗമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിനെതിരായ വ്യാര്‍വാര്‍ത്തകള്‍ കണ്ടെത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് പിആര്‍ഡി വിഭാഗം രൂപീകരിച്ചത്. സര്‍ക്കാര്‍ സംവിധാനത്തെ രാഷ്‌ട്രീയപരമായി ദുരുപയോഗം ചെയ്യുന്നുവെന്ന വിമര്‍ശനം ഇതിനെതിരെ ഉയരുകയും ചെയ‌്തു. പിആര്‍ഡി സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയില്‍ പോലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ പ്രതിനിധികളുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദിവ്യ എസ്. അയ്യരെ മാറ്റിയത് വിവാദമാക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് കെ.കെ ശൈലജ

0
ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ എംഡി ആയിരുന്ന ദിവ്യ എസ്. അയ്യരെ മാറ്റിയത്...

23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവ് ; പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്

0
മലപ്പുറം: മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവെന്ന്...

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയെ കണ്ടെത്തി

0
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ഹോസ്റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കിട്ടുന്നത്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
'വായിച്ചു വളരുക' പ്രശ്നോത്തരി ജൂലൈ 11ന് ദേശീയ വായനാദിന മാസാചരണത്തിന്‍റെ ഭാഗമായി പൊതുവിദ്യാഭ്യാസ...