വിദ്യാര്‍ഥിനികളെ ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ഗുജറാത്ത് കച്ചിലെ വനിതാ കോളജില്‍ വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ചു അടിവസ്ത്രം അഴിപ്പിച്ച്‌ ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ദേശീയ വനിതാ കമ്മിഷന്‍ അന്വേഷണ സമിതിയെ നിയമിച്ചു. രാജ്യത്തിനു തന്നെ നാണക്കേടായ മനുഷ്യാവകാശ ലംഘനത്തില്‍ കോളജ് അധികൃതരില്‍ നിന്നു കച്ച്‌ സര്‍വകലാശാല വിശദീകരണം തേടി. ഭുജിലെ ശ്രീ സഹ്ജാനന്ദ് വനിതാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 68 വിദ്യാര്‍ഥിനികള്‍ക്കാണ്, ശുചിത്വപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നു വാര്‍ഡന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു പ്രിന്‍സിപ്പല്‍ റീത്താ റാണിംഗയുടെ നിര്‍ദേശപ്രകാരം ഉടുതുണിയഴിച്ചു ആര്‍ത്തവമില്ലെന്നു തെളിയിക്കേണ്ടതായി വന്നത്.

പോലീസില്‍ പരാതി ലഭിച്ചില്ലെങ്കിലും സംഭവം വിവാദമായതിനെത്തുടര്‍ന്നു കച്ച്‌ സര്‍വകലാശാലാ അധികൃതര്‍ അന്വേഷണസമിതി രൂപീകരിച്ചു. ഭുജിലെ സ്വാമിനാരായണ്‍ ആരാധനാ വിഭാഗം നടത്തുന്ന ക്ഷേത്രത്തോടു ചേര്‍ന്നുള്ള കോളജില്‍ ആര്‍ത്തവമുള്ളവരെ ക്ഷേത്ര പരിസരത്തും ഹോസ്റ്റല്‍ അടുക്കളയിലും വിലക്കിയിരുന്നു. ഇതു ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു പരിശോധന. പ്രിന്‍സിപ്പല്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ചതായും ആരോപണമുണ്ട്. പരാതിയുമായി പോയാല്‍ ഹോസ്റ്റലില്‍ നിന്നു പുറത്താക്കുമെന്ന് അധികൃതര്‍ ഭീഷണിപ്പെടുത്തി. കോളജില്‍ അന്യായമായി ഒന്നും സംഭവിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന കത്തില്‍ നിര്‍ബന്ധിച്ച്‌ ഒപ്പിടുവിച്ചതായും ആരോപണമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...