Saturday, May 18, 2024 3:39 am

ലോകസമാധാനം ഓരോ കുടുംബങ്ങളിൽ നിന്നും സൃഷ്ടിക്കപെടണം : പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ സാമിയാർ

For full experience, Download our mobile application:
Get it on Google Play

എടത്വ: ലോകസമാധാനം ഓരോ കുടുംബങ്ങളിൽ നിന്നുമാണ് സൃഷ്ടിക്കപെടുന്നതെന്ന് പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ സാമിയാർ ഉദ്ബോധിപ്പിച്ചു. തിരുപനയനൂർക്കാവ് ത്രിപുര സുന്ദരി ക്ഷേത്രസന്നിധിയിൽ ലോക വയോജന – വിശ്വമാതൃസമർപ്പണ ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു പത്മനാഭ സ്വാമിയുടെ പുഷ്പാഞ്ജലി സ്വാമിയാരും മുഞ്ചിറ മഠം മൂപ്പിൽ സ്വാമിയാർ കൂടിയായ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ സാമിയാർ.

പൊതുസമ്മേളനം ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി.ഇടിക്കുള ഉദ്ഘാടനം ചെയ്തു. ക്ഷേത്രതന്ത്രി പരമേശ്വരര് നീലകണ്ഠരര് ആനന്ദ് പട്ടമന അധ്യക്ഷത വഹിച്ചു. ഇളമുറ സ്വാമിയാർ ശ്രീമദ് ശങ്കരനാരായണ ബ്രഹ്മാനന്ദ തീർത്ഥ സ്വാമിയാർ, യോഗക്ഷേമ സഭ സംസ്ഥാന സെക്രട്ടറി പി .കെ ക്യഷ്ണൻ പോറ്റി, പ്രൊഫ.ഡോ.ഗോവിന്ദൻ നമ്പൂതിരി ,പി.സി ചെറിയാൻ ,അജികുമാർ കലവറശ്ശേരിൽ എന്നിവർ പ്രസംഗിച്ചു.തുടർന്ന് സ്നേഹഭവനിലെ അന്തേവാസികൾക്കുള്ള ഭക്ഷണ വിതരണവും നടന്നു.

നാളെ രാവിലെ10ന് വിദ്യാരാജ്ഞി യജ്ഞ സമർപ്പണം നടക്കും. യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡൻ്റ് ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. ക്ഷേത്രസമിതി ചെയർമാൻ പി.ആർ.വി. നായർ അധ്യക്ഷത വഹിക്കും. ബ്രഹ്മശ്രീ തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന അനുഗ്രഹ പ്രഭാഷണം നടത്തും. തിങ്കളാഴ്ച രാവിലെ 10ന് വ്യക്തിത്വ വികസനവും ഹൈന്ദവ സംസ്ക്കാരവും എന്ന വിഷയത്തിൽ രാജേഷ് നാദാപുരം സെമിനാർ നയിക്കുമെന്ന് കെ.ആർ ഗോപകുമാർ (പ്രസിഡൻ്റ്), അജികുമാർ കലവറശ്ശേരിൽ (സെക്രട്ടറി) ,അഡ്വ. മുരളി മനോഹർ (നിയമ ഉപദേഷ്ഠാവ്) ,മനോജ് വെറ്റിലക്കണ്ടം (പി.ആർ.ഒ) എന്നിവർ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട്ടില്‍ അതിക്രമിച്ച് കയറി 11കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 58 വര്‍ഷം കഠിനതടവും ഒരുലക്ഷം...

0
കോഴിക്കോട്: പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 58 വര്‍ഷം...

ചില ഇളവുകൾ മാത്രം, രണ്ടര ലക്ഷം അപേക്ഷകൾ ; ടെസ്റ്റ് പുനരാരംഭിക്കാൻ തീരുമാനമായെന്ന് ട്രാൻസ്‌പോര്‍ട്ട്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ചില ഇളവുകള്‍ നല്‍കി പുനരാരംഭിക്കുന്നതിനു തീരുമാനമായതായി...

ചാക്കയിൽ ഹോട്ടലിൽ വെച്ച് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ ഹോട്ടലിൽ വച്ച് എയർഫോഴ്സ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷത്തിൽ...

ജീവനക്കാരൻ മരിച്ച് 10 വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ നൽകിയില്ല ; നടപടിയുണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
കൊച്ചി: മുൻസിപ്പൽ സർവീസിൽ ജീവനക്കാരനായിരിക്കെ 2013 സെപ്റ്റംബർ 22 ന് മരിച്ച...