Wednesday, March 12, 2025 1:33 am

ശ്രീലകത്ത് ശ്രീദേവിയുടെ പ്രഭാത നടത്തം കൗതുകമാവുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  കൊയിലാണ്ടിയുടെ സ്വകാര്യ അഹങ്കാരമായ മലബാറിലെ ക്ഷേത്രോത്സവ വേളകളിൽ കൗതുകകരമായ കുസൃതികളിലൂടെ ആനപ്രേമികൾക്ക് ഹരമായി മാറിയ കൊയിലാണ്ടി കൊരയങ്ങാട് തെരുവിലെ കളിപ്പുരയിൽ ശ്രീലകത്ത് ശ്രീദേവിയുടെ പ്രഭാത സവാരി കാഴ്ചക്കാരിൽ കൗതുകം പകരുന്നു.

ലോക്  ഡൌണ്‍  ആരംഭിച്ചതോടെയാണ് ശ്രീദേവി “മോണിംഗ് വോക്കി “ലേക്ക് തിരിഞ്ഞത്. ക്രമേണ അതൊരു ശീലമായതോടെ ഇപ്പോൾ  ശ്രീദേവിക്ക് നടത്തം നിർബന്ധമാണ്. ഇല്ലെങ്കിൽ കുസൃതി അല്പം കടുപ്പിക്കാനും മറക്കില്ല. ദിവസേന കൊയിലാണ്ടി നഗരത്തിലൂടെ ഉടമ കെ.പി.ലാലുവിനോടും പാപ്പാന്മാരോടുമൊപ്പം നഗരപ്രദക്ഷിണം കഴിഞ്ഞ് കൃത്യ സമയത്ത് കൊരയങ്ങാട് തെരുവിലെ തൻ്റ താവളത്തിൽതിരിച്ചെത്തും.

ഞായറാഴ്ച കനത്ത പ്രഭാത മഴയിൽ കൂടുതൽ ഉന്മേഷവതിയായിട്ടായിരുന്നു സവാരി. ഉത്സവങ്ങളും മറ്റു ആഘോഷ പരിപാടികളും നിലച്ചതോടെ നിത്യേനയുള്ള പ്രഭാതസവാരി ശ്രീദേവിക്ക് അലസതക്കുള്ള മറുമരുന്നായി. മലബാറിലെ പ്രമുഖ ക്ഷേത്രങ്ങളിലടക്കം നിരവധി ക്ഷേത്ര ഉത്സവങ്ങളിലും ഗജ റാണി പട്ടം നേടിയ ശ്രീദേവിയെ എഴുന്നള്ളിക്കാറുണ്ട്. കോവിഡ് ചട്ടങ്ങൾ പാലിച്ച് കഴിഞ്ഞവർഷവും ഏതാനും ക്ഷേത്രോത്സവങ്ങളിൽ ശ്രീദേവിയുടെ സാന്നിധ്യം ഗജപ്രേമികൾക്ക് സന്തോഷം പകർന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണ കാര്യത്തില്‍ ജാഗ്രതാ സമിതികള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന്...

0
തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണ കാര്യത്തില്‍ ജാഗ്രതാ സമിതികള്‍...

സംസ്ഥാനത്ത് ഇന്ന് വിവിധ ലഹരിക്കേസുകളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ലഹരിക്കേസുകളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു....

കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ലഹരിയെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

0
ദില്ലി : കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ലഹരിയെന്ന് ഗവർണർ...

കേരളത്തിന് തരാനുള്ള മുഴുവന്‍ തുകയും അനുവദിച്ചു എന്ന തരത്തിലുള്ള പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ആരോഗ്യമന്ത്രി...

0
തിരുവനന്തപുരം: ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്...