തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗള്‍ഫ് മേഖലയില്‍ പരീക്ഷ സെന്ററുകള്‍ ഒരുക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പരീക്ഷ നടത്താനുള്ള സാഹചര്യം കേരളത്തിലുണ്ട്. ഒരു ഭീതിക്കും അടിസ്ഥാനമില്ല. ക്വാറന്റനിലിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പരീക്ഷ എഴുതാന്‍ ആവശ്യമായ ക്രമീകരണം ഒരുക്കും. ആവശ്യക്കാര്‍ക്ക്, ബസുകള്‍ ഉള്‍പ്പെടെ ഉള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ഒരുക്കും. ബുദ്ധിമുട്ട് നേരിട്ടാല്‍ അവിടങ്ങളിലെ പരീക്ഷകള്‍ മാറ്റിവെയ്ക്കേണ്ടി വരും. എല്ലാവരും നല്ലനിലയ്ക്ക് പരീക്ഷയ്ക്ക് തയാറെടുക്കുക. നല്ലനിലയ്ക്ക് പരീക്ഷ പാസാകുക എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗള്‍ഫ് പ്രവാസി വിദ്യാര്‍ഥികള്‍ക്ക് നീറ്റ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷ എഴുതാന്‍ കഴിയുമോ എന്ന ആശങ്ക നിലനില്ക്കുന്നു. ജൂണ്‍ 26-നാണ് നീറ്റ് പരീക്ഷ. യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ എത്തി പരീക്ഷ എഴുതാന്‍ പ്രയാസമാണ്. യുഎഇയിലും ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷാകേന്ദ്രങ്ങള്‍ തുറക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.