തിരുവനന്തപുരം : എസ്.എസ്.എല്‍.സി പരീക്ഷ ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി. മേയ് 12ന് തുടങ്ങിയ മൂല്യനിര്‍ണയം 14 പ്രവൃത്തിദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 72 ക്യാമ്പുകളിലായി 9000ത്തോളം അധ്യാപകരാണ് മൂല്യനിര്‍ണയത്തില്‍ പങ്കാളികളായത്. ഐ.ടി പരീക്ഷയുടെയും നിരന്തര മൂല്യനിര്‍ണയത്തിന്‍റെയും മാര്‍ക്കുകള്‍ ചേര്‍ക്കുന്നതും മൂല്യനിര്‍ണയത്തിന് ശേഷം പരീക്ഷഭവനില്‍ എത്തിയ മാര്‍ക്കുകളുടെ പരിശോധനയുമാണ് ഇനി പ്രധാനമായും ബാക്കിയുള്ളത്. ജൂണ്‍ 15ന് ഫലം പ്രസിദ്ധീകരിക്കാനാണ് തീരുമാനം. 426999 പേരാണ് ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. പ്ലസ് ടു പരീക്ഷ ഫലം ജൂണ്‍ 20നും പ്രസിദ്ധീകരിക്കും.
മൂല്യനിര്‍ണയം പൂര്‍ത്തിയായി ; എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 15ന്
RECENT NEWS
Advertisment