2500 വനിതകള്‍ പങ്കെടുത്ത എറോബിക്സ് നൃത്തം അവതരിപ്പിച്ച് സെന്റ് ജോസഫ് കോളജ് റിക്കാർഡ് നേടി

For full experience, Download our mobile application:
Get it on Google Play

ഇരിഞ്ഞാലക്കുട : സെന്റ് ജോസഫ്സ് കോളജിലെ 2500 പേർ ഒരേ താളത്തിൽ എറോബിക്സ് നൃത്തം അവതരിപ്പിച്ച് യു.ആർ.എഫ് ഏഷ്യൻ റിക്കാർഡ് നേടി. കോളജ് അങ്കണത്തിൽ നടന്ന പരിപാടി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഫിറ്റ് ഫോർ ലൈഫ് എന്ന മുദ്രാവാക്യം ഉയർത്തി കോളജിലെ വിദ്യാർത്ഥികളും അധ്യാപക അനധ്യാപകരും ഉൾപ്പെടെ 2500 പേരടങ്ങുന്ന വനിതകളാണ് റിക്കാർഡ് ഉദ്യമത്തിൽ പങ്കാളികളായത്. യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ജൂറിയംഗം ഗിന്നസ് സത്താർ ആദൂർ എന്നിവർ നിരീക്ഷകരായിരുന്നു.

യു.ആർ.എഫ് ഏഷ്യൻ റിക്കാർഡ് സർട്ടിഫിക്കറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രിൻസിപ്പൽ ഡോ.സി. ബ്ലെസിക്ക് സമ്മാനിച്ചു. കോളജ് മാനേജർ സിസ്റ്റർ ട്രീസ ജോസ്, ഫിറ്റ് ഫോർ ലൈഫ് കോർഡിനേറ്റർ ഡോ. സ്റ്റാലിൻ റാഫേൽ, എസ്ബിഐ തൃശൂർ റീജിയണൽ ഓഫീസർ ആർ.രഞ്ജിനി, പിടിഎ വൈസ് പ്രസിഡണ്ട് പി.എൻ ഗോപകുമാർ, വാർഡ് കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ, ചെയർപേഴ്സൺ ഗായത്രി മനോജ് എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....