എറണാകുളം: കുർബാന തർക്കത്തിൽ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഇരുവിഭാഗങ്ങൾ ചേരിതിരിഞ്ഞേറ്റുമുട്ടി. ജനാഭിമുഖ – അൾത്താരാഭിമുഖ കുർബാനകളെ അനുകൂലിക്കുന്നവർ തള്ളിക്കയറിയതോടെയാണ് സംഘർഷം രൂക്ഷമായത്. സമവായ ചര്‍ചയ്ക്കുള്ള ശ്രമം പരാജയപ്പെട്ടതോടെ പള്ളിയുടെ സുരക്ഷ പോലീസ് ഏറ്റെടുത്തു.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് പാതിരാ കുര്ബാനയുണ്ടാകില്ല. ബസിലിക്കയിൽ ജനാഭിമുഖ കുർബാന അർപ്പിക്കുന്നതിനിടെ ഏകീകൃത കൂർബാനയെ അനുകൂലിക്കുന്നവർ രാവിലെ അർത്താരയിലേയ്ക്ക് തള്ളിക്കയറി. ബലിപീഠം തള്ളിമാറ്റിയതിന് പുറമെ വൈദീകരെ കയ്യേറ്റം ചെയ്തു. സ്ഥിതി വഷളായതോടെ പോലീസ് ബലപ്രയോഗത്തിലൂടെ ഇരുവിഭാഗങ്ങളെയും പള്ളിക്ക് പുറത്താക്കി. പിന്നീട് തര്‍ക്കവും കയ്യാങ്കളിയും പള്ളിമുറ്റത്ത്.
പോലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്ന വൈദികര്‍ രംഗതെത്തി. കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കുര്‍ബാന അര്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച വൈദീകര്‍ ക്രിസ്മസ് കരിദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു. സംഘര്‍ഷം തുടര്‍ന്നാല്‍ ബസിലിക്ക അടച്ചിടുമെന്ന് കമ്മിഷണര്‍ സി.എച്ച് നാഗരാജു സൂചന നല്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033