മല്ലപ്പള്ളി : ചങ്ങനാശേരി അതിരൂപതയിലെ നിർമലപുരം കരുവള്ളിക്കാട് സെൻ്റ് തോമസ് കുരിശുമല തീർഥാടനം നാളെ മുതൽ ഏപ്രിൽ ഏഴ് വരെ നടക്കും. നാളെ ചങ്ങനാശേരി, തുരുത്തി,29 ന് തൃക്കൊടിത്താനം കുറുമ്പനാടം, 30 ന് തിരുവനന്തപുരം, അമ്പൂരി, കൊല്ലം, ആയൂർ, ഏപ്രിൽ നാലിന് കോട്ടയം, കുടമാളൂർ, അഞ്ചിന് ആലപ്പുഴ, മുഹമ്മ , അതിരമ്പുഴ, ആറിന് ചമ്പക്കുളം, എടത്വ, ചെങ്ങന്നൂർ, 11 ന് പുളിങ്കുന്ന് എന്നി ഫൊറോനാകളുടെ നേതൃത്വത്തിൽ തീർഥാടനം നടക്കും. 11 ന് 40-ാം വെള്ളിയാഴ്ച രാവിലെ 8.30 ന് കുരിശുമലയിൽ നടക്കുന്ന കുര്‍ബാനക്ക് ഫാ. ജോസഫ് മാമ്മൂട്ടിൽ കാർമികത്വം വഹിക്കും. ഉച്ചക്ക് 2.45 ന് ചുങ്കപ്പാറ സെൻ്റ് ജോർജ് മലങ്കര കത്തോലിക്കാപ്പള്ളിയിൽ നിന്നും ആരംഭിക്കുന്ന കുരിശിൻ്റെ വഴിക്ക് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പീഡാനുഭവ സന്ദേശം നൽകും.
വൈകുന്നേരം 4.40ന് കുരിശുമലയിൽ ഫാ. ആൻ്റണി എത്തയ്ക്കാട്ട് സമാപന സന്ദേശം നൽകും. 12 ന് വൈകുന്നേരം 3.30 ന് കുരിശിൻ്റെ വഴിക്ക് ഫാ. ജെയിംസ് പി. കുന്നത്ത് സമാപന സന്ദേശം നൽകും. 14 ന് വൈകിട്ട് 5.30 ന് കുരിശുമലയിൽ കുർബാനക്ക് ഫാ. അന്തോനിച്ചൻ തറക്കുന്നേൽ, 15 ന് അഞ്ചിന് ഫാ. എബി വടക്കുംതലയു കുര്‍ബാനക്ക് കാർമികത്വം വഹിക്കും. 16 ന് 3.30 ന് തീർഥാടന യാത്രയിൽ ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം സമാപന ആശിർവാദം നൽകും. 19 ന് രാവിലെ 7.30 ന് മലമുകളിൽ കുർബാനക്ക് ഫാ. ജോൺസൺ കാരാട്ട് കാർമികത്വം വഹിക്കും. 27 ന് പുതു ഞായർക്ക് ഫാ. ജെയിംസ് മാളിയേക്കൽ കാർമികത്വം വഹിക്കും. ഫാ ജേക്കബ് വട്ടക്കാട്ട് സന്ദേശം നൽകും.